56 ലക്ഷം വാങ്ങി വഞ്ചിച്ചു; രാം ഗോപാൽ വർമ​യ്ക്ക് എതിരെ പരാതി

സ്വന്തം ലേഖിക സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമയ്ക്കെതിരെ പരാതി. പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി 56 ലക്ഷം രൂപ വഞ്ചിച്ചു എന്നാണ് പരാതി. പരാതിയിൽ രാം ഗോപാൽ വർമക്കെതിരെ ഹൈദരാബാദിലെ മിയാപൂർ പൊലീസ് കേസെടുത്തു. 2020ൽ ദിഷ എന്ന തെലുങ്ക് സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ രാം ഗോപാൽ വർമ വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. 2019ൽ ഒരു സുഹൃത്തിലൂടെയാണ് താൻ രാം ഗോപാൽ വർമയെ പരിചയപ്പെട്ടത്. ജനുവരി ആദ്യ ആഴ്ച സിനിമാ നിർമാണത്തിനായി […]

‘ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യു​​​മ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്നത്’; കിടക്ക പങ്കിട്ടവരു​ടെ എണ്ണം പറഞ്ഞ് അ‌ഭിമാനിക്കുന്ന ആളുകളുമുണ്ടെന്ന് ഉടൽ സംവിധായകൻ

സ്വന്തം ലേഖിക കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ. കാലം മാറിയിട്ടും ഇത്തരം ഇന്റി​മേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്ന​തെന്നും സംവിധായകൻ വ്യക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തിൽ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ സിനിമ റീലിസ് ചെയ്തതിന് പിന്നാലെ ഏറെ ചർച്ചയായിരുന്നു. ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണയും രംഗത്തെത്തിയിരുന്നു.താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ലെന്നായിരുന്നു ദുർഗയുടെ പ്രതികരണം. […]

ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞു; വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്

സ്വന്തം ലേഖിക ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. ‘കുഷി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അ‌പകടമുണ്ടായത്. കാശ്മീരിലെ പഹൽഗാമിനടുത്തുള്ള ലിഡൽ നദിയിലേക്കാണ് കാർ മറിഞ്ഞത്. അ‌തിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ കാർ നദിയിലേക്ക് മറിയുകയായിരുന്നെന്ന് വിജയ് ദേവരകൊണ്ടയുടെ ക്രൂ അം​ഗങ്ങൾ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇവർക്ക് പെട്ടെന്ന്തന്നെ പ്രഥമശുശ്രൂഷ നൽകിയെന്നും ക്രൂ അം​ഗങ്ങൾ പറഞ്ഞു. അ‌പകടത്തിന് ശേഷം ദാൽ തടാകത്തിനടുത്തുവെച്ചുള്ള രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ […]

നടി അ‌ർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; ആഭ്യന്തര അ‌ന്വേഷണം ആരംഭിച്ച് കൊച്ചി പൊലീസ്

സ്വന്തം ലേഖിക നടി അ‌ർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പരാമർശത്തിൽ ആഭ്യന്തര അ‌ന്വേഷണം ആരംഭിച്ച് കൊച്ചി പൊലീസ്. പൊലീസിനെതിരായ നടിയുടെ ഇൻസ്റ്റഗ്രാം പരാമർശത്തിലാണ് അ‌ന്വേഷണം. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയം ​കൈകാര്യം ചെയ്യുന്നത്. പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആരൊക്കെയാണ് എന്നതാണ് പൊലീസ് അ‌ന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു […]

സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളുടെ കഥ പറയുന്ന ആദിയും അമ്മുവും എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

സ്വന്തം ലേഖകൻ അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന “ആദിയും അമ്മുവും ” സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ. ജാസി ഗിഫ്റ്റിനും […]

മമ്മൂട്ടിയുടെ ​ഗാരേജിലേയ്ക്ക് പുതിയ അതിഥി; പോർഷെ ടൈക്കാൻ ടെസ്റ്റ് ഡ്രൈവ് വീഡിയോ വൈറൽ

സ്വന്തം ലേഖകൻ മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി ആരാണെന്ന് ചോദിച്ചാൽ ഏത് കൊച്ചുകുട്ടി വരെ ഉത്തരം പറയും മമ്മൂട്ടി എന്ന്. മമ്മൂട്ടിക്ക് ഒരുപാട് കാറുകൾ ഉണ്ടെങ്കിലും ആദ്യമായി ഒരു ഇലക്ട്രിക്ക് കാർ മമ്മൂട്ടിയുടെ ​ഗാരേജിലേയ്ക്ക് വരാൻ പോവുകയാണ്. പോർഷെ ടൈക്കാനാണ് പുതിയതായി എടുക്കാൻ പോകുന്ന കാർ എന്നാണ് സൂചന.ഷൂട്ടിങ്ങ് ലോക്കേഷനിൽ വച്ച് പോർഷെ ടൈക്കാൻ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ വൈറലാണ്. DQCAR369 എന്ന് ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ വന്നത്. ജർമൻ സൂപ്പർ കാർ നിർമാതാക്കളായ പോർഷെയുടെ സ്പോർട്സ് ഇലക്ട്രിക്ക് കാറാണ് ടൈക്കാൻ. […]

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒരു പ്രശ്നമല്ല..! അഭ്യാര്‍ത്ഥനകള്‍ ഇടയ്ക്ക് വരാറുണ്ട്; മഞ്ജു വാര്യര്‍

സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. നടിയുടെ സൗന്ദര്യരഹസ്യം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി കൊണ്ടിരിക്കുന്നത് കൊണ്ട് പ്രണയാഭ്യര്‍ഥന കിട്ടാറുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ടയുടനെ ചിരിക്കുകയാണ് മഞ്ജു ചെയ്തത്. പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒന്നും ഒരു തടസ്സമല്ലെന്ന് മഞ്ജു പറയുന്നു. അഭ്യാര്‍ത്ഥനകള്‍ ഇടയ്ക്ക് കിട്ടാറുണ്ടെന്നും നടി സൂചിപ്പിച്ചു. തന്നെ കുറിച്ച്‌ വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു പറയുന്നു. കഞ്ഞിയെടുക്കട്ടേ മാണിക്യ എന്ന ട്രോള്‍ താന്‍ തന്നെ പലര്‍ക്കും അയച്ച്‌ കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. […]

“പ്രകാശൻ പറക്കട്ടെ “; വീഡിയോ ഗാനം പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് ജാസി ഗിഫ്റ്റ് ആലപിച്ച ” കണ്ണു കൊണ്ടു നുള്ളി നീ….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ […]

രാജുവിന്റെ വക ലാലേട്ടന് പിറന്നാള്‍ സമ്മാനം; ‘ബ്രോ ഡാഡി’യുടെ തീം സോങ് ഡയറക്ടേഴ്സ് കട്ട്

സ്വന്തം ലേഖകൻ ലൂസിഫർ എന്ന ചിത്രത്തിലൂടെ ജനങ്ങൾ നെഞ്ചിലേറ്റിയ കൂട്ടുക്കെട്ടാണ് മോഹൻലാൽ-പൃഥ്വിരാജ് കോംബോ. ഇരുവരും ഒരുമിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. ഒടിടി പ്ലാറ്റ്ഫോമിൽ റീലിസായ ചിത്രം വൻ വിജയമായിരുന്നു. ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്‌സ് കട്ടാണ് മോഹൻലാലിന് രാജു നൽകിയ സമ്മാനം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്‌സ് കട്ടാണ് ആ സമ്മാനം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു

സുരാജ് വെഞ്ഞാറമൂട്, ഉണ്ണി ഗോവിന്ദ് രാജ് ചിത്രം “ഹെവൻ” ടീസർ റിലീസ് ചെയ്തു

സ്വന്തം ലേഖകൻ സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവൻ ” ചിത്രത്തിന്റെ ടീസർ റിലീസായി. ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ […]