ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞു; വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്

ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞു; വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്

സ്വന്തം ലേഖിക

ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. ‘കുഷി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അ‌പകടമുണ്ടായത്. കാശ്മീരിലെ പഹൽഗാമിനടുത്തുള്ള ലിഡൽ നദിയിലേക്കാണ് കാർ മറിഞ്ഞത്. അ‌തിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ കാർ നദിയിലേക്ക് മറിയുകയായിരുന്നെന്ന് വിജയ് ദേവരകൊണ്ടയുടെ ക്രൂ അം​ഗങ്ങൾ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇവർക്ക് പെട്ടെന്ന്തന്നെ പ്രഥമശുശ്രൂഷ നൽകിയെന്നും ക്രൂ അം​ഗങ്ങൾ പറഞ്ഞു.

അ‌പകടത്തിന് ശേഷം ദാൽ തടാകത്തിനടുത്തുവെച്ചുള്ള രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണം. ദാലിൽ ചിത്രീകരണം പൂർത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരിൽനിന്ന് തിരിച്ചു. നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങള്‍ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാക്കിയത്. സാമന്തയും വിജയും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. മുതുകിന് പരുക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും ഇപ്പോള്‍ വിശ്രമത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018-ൽ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിർവാണയാണ് ചിത്രം സംവിധാനം ​ചെയ്യുന്നത്. ഈ വർഷം ഡിസംബർ 23-ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. മൈത്രി മൂവീ മേക്കേഴ്സ് ആണ് നിർമാണം.