‘ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്നത്’; കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളുമുണ്ടെന്ന് ഉടൽ സംവിധായകൻ
സ്വന്തം ലേഖിക കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ. കാലം മാറിയിട്ടും ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തിൽ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ സിനിമ റീലിസ് ചെയ്തതിന് പിന്നാലെ ഏറെ ചർച്ചയായിരുന്നു. ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണയും രംഗത്തെത്തിയിരുന്നു.താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ലെന്നായിരുന്നു ദുർഗയുടെ പ്രതികരണം. […]