നടി അ‌ർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; ആഭ്യന്തര അ‌ന്വേഷണം ആരംഭിച്ച് കൊച്ചി പൊലീസ്

നടി അ‌ർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; ആഭ്യന്തര അ‌ന്വേഷണം ആരംഭിച്ച് കൊച്ചി പൊലീസ്

സ്വന്തം ലേഖിക

നടി അ‌ർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പരാമർശത്തിൽ ആഭ്യന്തര അ‌ന്വേഷണം ആരംഭിച്ച് കൊച്ചി പൊലീസ്. പൊലീസിനെതിരായ നടിയുടെ ഇൻസ്റ്റഗ്രാം പരാമർശത്തിലാണ് അ‌ന്വേഷണം. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയം ​കൈകാര്യം ചെയ്യുന്നത്. പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആരൊക്കെയാണ് എന്നതാണ് പൊലീസ് അ‌ന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ചന പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.