മമ്മൂട്ടിയുടെ ​ഗാരേജിലേയ്ക്ക് പുതിയ അതിഥി; പോർഷെ ടൈക്കാൻ ടെസ്റ്റ് ഡ്രൈവ് വീഡിയോ വൈറൽ

മമ്മൂട്ടിയുടെ ​ഗാരേജിലേയ്ക്ക് പുതിയ അതിഥി; പോർഷെ ടൈക്കാൻ ടെസ്റ്റ് ഡ്രൈവ് വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി ആരാണെന്ന് ചോദിച്ചാൽ ഏത് കൊച്ചുകുട്ടി വരെ ഉത്തരം പറയും മമ്മൂട്ടി എന്ന്. മമ്മൂട്ടിക്ക് ഒരുപാട് കാറുകൾ ഉണ്ടെങ്കിലും ആദ്യമായി ഒരു ഇലക്ട്രിക്ക് കാർ മമ്മൂട്ടിയുടെ ​ഗാരേജിലേയ്ക്ക് വരാൻ പോവുകയാണ്.

പോർഷെ ടൈക്കാനാണ് പുതിയതായി എടുക്കാൻ പോകുന്ന കാർ എന്നാണ് സൂചന.ഷൂട്ടിങ്ങ് ലോക്കേഷനിൽ വച്ച് പോർഷെ ടൈക്കാൻ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ വൈറലാണ്. DQCAR369 എന്ന് ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ വന്നത്. ജർമൻ സൂപ്പർ കാർ നിർമാതാക്കളായ പോർഷെയുടെ സ്പോർട്സ് ഇലക്ട്രിക്ക് കാറാണ് ടൈക്കാൻ. വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group