Saturday, April 25, 2026

56 ലക്ഷം വാങ്ങി വഞ്ചിച്ചു; രാം ഗോപാൽ വർമ​യ്ക്ക് എതിരെ പരാതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമയ്ക്കെതിരെ പരാതി. പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി 56 ലക്ഷം രൂപ വഞ്ചിച്ചു എന്നാണ് പരാതി. പരാതിയിൽ രാം ഗോപാൽ വർമക്കെതിരെ ഹൈദരാബാദിലെ മിയാപൂർ പൊലീസ് കേസെടുത്തു.

2020ൽ ദിഷ എന്ന തെലുങ്ക് സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ രാം ഗോപാൽ വർമ വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. 2019ൽ ഒരു സുഹൃത്തിലൂടെയാണ് താൻ രാം ഗോപാൽ വർമയെ പരിചയപ്പെട്ടത്. ജനുവരി ആദ്യ ആഴ്ച സിനിമാ നിർമാണത്തിനായി 8 ലക്ഷം രൂപ തന്നിൽ നിന്ന് അദ്ദേഹം വാങ്ങി. 2020 ജനുവരി 22ന് രാം ഗോപാൽ വർമ വീണ്ടും 20 ലക്ഷം രൂപ വാങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6 മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ 2020 ഫെബ്രുവരിയിലെ രണ്ടാം ആഴ്ചയിൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീണ്ടും 28 ലക്ഷം രൂപ കൂടി രാം ഗോപാൽ വർമ വാങ്ങുകയും ദിഷ റിലീസിനു മുൻപ് മുഴുവൻ തുകയായ 56 ലക്ഷം രൂപ നൽകാമെന്ന് അദ്ദേഹം വാക്ക് നൽകുകയും ചെയ്തു. എന്നാൽ, 2021 ജനുവരിയിൽ ദിഷയുടെ നിർമാതാവ് രാം ഗോപാൽ വർമയല്ലെന്ന് പരാതിക്കാരൻ മനസ്സിലാക്കി. തുടർന്നാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.