video
play-sharp-fill

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർ സൂക്ഷിച്ചോ..! ഉരച്ചു നോക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ‘നാപ്‌റ്റോൾ’ കെണിയൊരുക്കുന്നു; കോട്ടയത്തും കണ്ണൂരിലും സമാന രീതിയിലുള്ള തട്ടിപ്പ് കെണിയുമായി ഓൺലൈൻ ഫ്രോഡന്മാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓൺലൈനിൽ ഒന്നും ഓർഡർ ചെയ്തില്ലെങ്കിലും തട്ടിപ്പിന്റെ വണ്ടി കൃത്യമായി വീടിനു മുന്നിലെത്തും. കണ്ണൂരിൽ നിന്നും കോട്ടയം നഗരമധ്യത്തിൽ നിന്നും പുറത്തു വന്ന വാർത്തകളാണ് തട്ടിപ്പു വണ്ടി തപാൽ വഴി വീട്ടിലെത്തുന്നത്. ലക്ഷങ്ങൾ സമ്മാനമടിക്കുന്നതിനുള്ള സ്‌ക്രാച്ച് കാർഡ് വീട്ടിലേയ്ക്കു തപാൽ മാർഗം അയച്ചു നൽകിയാണ് തട്ടിപ്പു സംഘം പുതിയ കെണിയൊരുക്കുന്നത്. കോട്ടയത്തും, കണ്ണൂരിലും സമാന രീതിയിലുള്ള തട്ടിപ്പ് കെണിയൊരുക്കി നോക്കിയെങ്കിലും ആരും കെണിയിൽ കുടുങ്ങിയില്ല.

കോട്ടയം നഗരത്തിലെ യുവാവിനെയാണ് സമാന രീതിയിൽ കബളിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് ഒരു കൊറിയർ എത്തി. നാപ്‌ടോളിൽ നിന്നും സ്‌ക്രാച്ച് കാർഡ് സമ്മാനമായി ലഭിച്ചതായാണ് കൊറിയറിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് അനുസരിച്ചു ഇദ്ദേഹം കൊറിയർ പൊട്ടിച്ചു, സ്‌ക്രാച്ച് കാർഡ് ഉരച്ചു നോക്കിയപ്പോഴാണ് ലക്ഷങ്ങളാണ് സമ്മാനമായി ലഭിച്ചതായി രേഖപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌ക്രാച്ച് കാർഡ് വന്ന കവറിനുള്ളിൽ വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും രേഖപ്പെടുത്താനുള്ള അപേക്ഷാ ഫോറവും ഉണ്ടായിരുന്നു. ഈ അപേക്ഷ ഫോറം ഫിൽ ചെയ്ത് തിരികെ അയച്ചു നൽകണമെന്നായിരുന്നു നിർദേശം.ഫോം ഫിൽ ചെയ്ത് തിരികെ അയക്കുന്നതോടെ തട്ടിപ്പ്കാർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടാൻ നിസാരമായി കഴിയും.ഇത്തരത്തിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് തിരികെ അയക്കുന്നതിന് മുൻപ് ചതി ബോധ്യപ്പെട്ട് അധികാരികളെ വിവരമറിയിക്കുകയാണ് വേണ്ടത്.

കണ്ണൂർ മട്ടന്നൂർ സ്വദേശിയുടെ പരാതി ഇങ്ങനെ
നാപ്‌ട്ടോൾ ഓൺലൈൻ പരസ്യപ്രകാരം അഞ്ചു ബെഡ്ഷീറ്റിനും പത്ത് പില്ലോ കവറിനും 1999 രൂപയ്ക്ക് ലഭിക്കുമെന്ന ഓഫറാണ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കണ്ണൂർ സ്വദേശി ഓർഡർ നൽകുകയും ചെയ്തു. തുടർന്നു കഴിഞ്ഞ ദിവസം സാധനം ലഭിക്കുകയും ചെയ്തു. പൊതി തുറന്ന് നോക്കുമ്പോൾ പരസ്യത്തിൽ കാണിക്കുന്ന നിലവാരത്തിലല്ലാത്തതായിരുന്നു. 2018 സെപ്റ്റംബറിൽ ഡൽഹിയിൽ പാക്ക് ചെയ്തതാണ് സാധനം. ഇതേ തുടർന്നു സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. തുടർന്നു, കണ്ണൂർ സ്വദേശി നാപ്‌റ്റോളിൽ പരാതിപ്പെട്ടു.

ഒരാഴ്ചക്കുള്ളിൽ താങ്കളുടെ ഉൽപന്നം മാറ്റി നൽകുമെന്നും അറിയിച്ചു. പലവട്ടം ഈ നമ്പറിലും 9220049000, 042266259000, 9619394520 എന്ന നമ്പറിലും തുടർന്നും വിളിച്ച് സംസാരിച്ചുവെങ്കിലും ഇതുവരെയായും എനിക്ക് പുതിയ സ്റ്റോക്ക് ലഭ്യമാക്കിയില്ല എന്നു മാത്രമല്ല ഇപ്പോൾ മേൽ നമ്പറുകളിൽ നിന്നും നിത്യേന ഓരോ സ്ത്രീകൾ വിളിച്ച് സംസാരിക്കുകയാണെന്നും കണ്ണൂർ സ്വദേശി പരാതി പറയുന്നു. നാപ്‌റ്റോളിനെതിരെ ഉഭപോക്തൃ തർക്കപരിഹാര കോടതിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കണ്ണൂർ സ്വദേശി.