കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്ന ബിമൽ കൃഷ്ണ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുകയായിരുന്ന ബിമലിന്റെ ബൈക്കിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ബിമലിന്റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകൻ ആണ് മരിച്ച ബിമൽ കൃഷ്ണ. […]

ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പഴയിടം ഇരട്ടക്കൊലപാതക കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകം അടക്കമുള്ള ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും കോടതിയുടെ കണ്ടെത്തൽ; ശിക്ഷ വിധിക്കുന്നത് മാർച്ച് 22ന്

സ്വന്തം ലേഖകൻ കോട്ടയം: വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പഴയിടം കൊലപാതക കേസിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതിയുടെ നിർണായക വിധി. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22ന് പ്രഖ്യാപിക്കും. മണിമല പഴയിടം ചൂരപ്പാടിയിൽ അരുൺ ശശിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഇയാൾ കൊലപാതകം, മോഷണം തുടങ്ങി നിരവധി കേസുകളിൽ കൂടി പ്രതിയാണ്. 2013 ഓഗസ്റ്റ് 28നാണ് മണിമലയ്ക്കുസമീപം പഴയിടത്ത് വയോധിക ദമ്പതിമാരായ റിട്ട.പി.ഡബ്ല്യു.ഡി. സൂപ്രണ്ട് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ (75), ഭാര്യ റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ […]

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

സ്വന്തം ലേഖകൻ തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് അപകടത്തിൽ പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറ പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി തിരിച്ചിറ പള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. […]

മണലില്‍ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാര്‍ ദേഹത്ത് കയറി; ബൈക്ക് യാത്രികന്‍ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മഴയെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലില്‍ തെന്നി വീണ ബൈക്ക് യാത്രക്കാരൻ ദേഹത്ത് കാര്‍ കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ എം അനില്‍കുമാര്‍ (സജി-55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയില്‍ എംഇഎസ് കോളേജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് മണലില്‍ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. […]

ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ മൂലമറ്റം: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജോസ്‌വിനെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. ഇരുവരും ചെറുതോണിയിൽ പോയി മടങ്ങുകയാണ് അപകടം. അറക്കുളം മൈലാടിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂത്തകുട്ടിയുമായാണ് കിണറ്റിൽ ചാടിയത്

സ്വന്തം ലേഖകൻ തൊടുപുഴ: ഇളയ കുട്ടി മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി(38), മകൻ ബെൻടോം (7) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് ലീജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ മകൻ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. നവജാതശിശു മരിച്ചതിൽ ലിജി കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. ഇന്നലെ ആയിരുന്നു ഇളയ കുഞ്ഞിൻറെ സംസ്കാര ചടങ്ങുകൾ. ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും […]

ഗാനമേളക്കിടെ യുവാവിന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ നേമം: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറിൽ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിനു സമീപം ശങ്കർനഗറിൽ പ്രേംകുമാർ-ലത ദമ്പതിമാരുടെ മകൻ ഇന്ദ്രജിത്താ(ജിത്തു- 23)ണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ദ്രജിത്ത് കിണറിൽ വീണതറിഞ്ഞ് രക്ഷിയ്ക്കാനിറങ്ങിയ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിലിനെ (30) ഗുരുതര പരിക്കുകളോടെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗാനമേളയ്ക്ക് […]