സ്വന്തം ലേഖകൻ
കോഴിക്കോട്: ഒന്നര വര്‍ഷം മുമ്പ് വടകരയില്‍ നിന്നു കാണാതായ യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. യുവതിയെ കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി കാമുകനും നാലു മാസം പ്രായുള്ള കുഞ്ഞിനൊപ്പം സ്റ്റേഷനില്‍ ഹാജരായത്.
കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി.ടി. ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാമുകനൊപ്പം പോയ യുവതിയും ഭര്‍ത്താവും കോയനമ്പത്തൂരില്‍ കഴിഞ്ഞു വരികയായിരുന്നു.
2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നു കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തുകയും മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം ഇവരെ പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല.
തുടർന്ന് സഹോദരന്‍ ഷിബിന്‍ ലാല്‍ വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ ലാല്‍ സൂചിപ്പിച്ചിരുന്നു.
അയാൾക്കൊപ്പം ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് ഷൈബയെ കാണാതായ അതേ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലായി. സംഭവത്തിനുശേഷം യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ഇതിനിടെ ഷൈബയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.
ഹേബിയസ് കോര്‍പസിനു തുടര്‍ച്ചയായി ഇക്കഴിഞ്ഞ ജൂലൈയില്‍ റൂറല്‍ എസ്‌പി ഡോ.എ.ശ്രീനിവാസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ ഹരിദാസിന് അന്വേഷണ ചുമതല നല്‍കി.
ഇരുകൂട്ടരുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പല തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനാല്‍ അന്വേഷണ പുരോഗതി ആര്‍. ഹരിദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പൊലീസ് അന്വേഷണം ശക്തമായതോടെ ഇരുവരും വടകര സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.