video
play-sharp-fill

മഴവെള്ള സംഭരണിയിൽ വീണ് അയർക്കുന്നത്ത് പാസ്റ്ററുടെ ഭാര്യയുടെ മരണം: സംഭവത്തിൽ അടിമുടി ദൂരൂഹത; അന്വേഷണം വേണമെന്നു നാട്ടുകാർ; വൈദികന്റെ മരണത്തിന്റെ ദുരൂഹത അഴിയും മുൻപ് മറ്റൊരു ദുരൂഹ മരണം കൂടി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയർക്കുന്നത്ത് വീണ്ടും ദുരൂഹ മരണം. വൈദികനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഒരു മാസം തികയും മുൻപ് അയർക്കുന്നത്ത് മറ്റൊരു ദുരൂഹ മരണം കൂടി.

അയർക്കുന്നം ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് വീട്ടമ്മ ടാങ്കിൽ വീണു മരിച്ച സംഭവത്തിലാണ് ദുരൂഹത തുടരുന്നത്. അയർക്കുന്നം ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കോട്ടയം സെക്ഷൻ മിഷൻ ബോർഡ് ഡയറക്ടറുമായ പാസ്റ്റർ ജോമോൻ ദേവസ്യയുടെ ഭാര്യ ഷൈനി ജോമോ (38)നാണ് ബുധനാഴ്ച രാവിലെ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 22 നാണ് അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വൈദികൻ ഫാ.ജോർജ് എട്ടുപറയിലിന്റെ മരണം സംഭവിച്ചത്. മരണം നടന്ന് ഒരു മാസം അടുക്കാറായിട്ടും സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാൻ സാധിച്ചിട്ടില്ല. സവൈദികന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയപ്പോഴും, മാസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന വാദം ഉയരുന്നുണ്ട്. എന്നാൽ, വൈദികനെ മാനസികമായി പീഡിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും പൊലീസ് കൈക്കൊണ്ടതുമില്ല.

ഇതിനിടെയാണ് ബുധനാഴ്ച്ച രാവിലെ 11.30 ന് സഭാ ആസ്ഥാനത്ത് പാസ്റ്ററുടെ ഭാര്യയെ മഴവെള്ള സംഭരണിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഭയുടെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിശദീകരണം ലഭിക്കുന്നത്. മഴ വെള്ള സംഭരണിയുടെ ഒരു ഭാഗം വൃത്തിയാക്കുന്നതിനിടെ ഷൈനി കാൽ വഴുതി തല കീഴായി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നുവെന്നും, അപ്രതീക്ഷിതമായി മരണം സംഭവിച്ചതായുമാണ് വിശദീകരിക്കുന്നത്.

എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. സഭയുടെ ആസ്ഥാനത്ത് നിരവധി ജീവനക്കാർ ഉണ്ടെന്നിരിക്കെ, പ്രവർത്തി പരിചയമില്ലാത്ത ഷൈനി എന്തിന് മഴവെള്ള സംഭരണി വൃത്തിയാക്കാൻ ഇറങ്ങിയെന്ന ചോദ്യമാണ് ഉയരുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അയർക്കുന്നം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ് എന്നു നാട്ടുകാരും ആവശ്യപ്പെടുന്നു.