video
play-sharp-fill

കൊറോണയെ തുരത്താൻ അരയും തലയും മുറുക്കി ഇന്ത്യ ; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്ത് കർശന നടപടികളുമായി ഇന്ത്യ. വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഫ്രാൻസ്,ജർമ്മനി,സ്‌പെയ്ൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വിസ അനുവദിച്ചവർ ഇതുവരെ ഇന്ത്യയിൽ എത്തിയില്ലെങ്കിൽ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. 2020 മാർച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിൻ ദക്ഷിണ കൊറിയ ഇറ്റലി, ഇറാൻ പൗരന്മാർക്ക് അനുവദിച്ച ഇവിസകൾ ഉൾപ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകമ്പൊടുമുള്ള നൂറിലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ താൽപര്യപ്പെടുന്ന ഇന്ത്യക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.