കെവിൻ കേസിന് തുമ്പുണ്ടാക്കിയ ഗിരീഷ് പി.സാരഥി; കുറ്റാന്വേഷണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുകൾ മാത്രമുള്ള എസ്.സുരേഷ്‌കുമാർ; മിടുമിടുക്കന്മാരായ ഒരു പറ്റം ഇൻസ്‌പെക്ടർമാർ: പായിപ്പാട്ടെ ഗൂഡാലോചനക്കാരെ മടയിൽകയറി പൂട്ടാൻ മിടുക്കുള്ള കേരളപൊലീസിലെ ചുണക്കുട്ടൻമാർ ചങ്ങനാശേരിയിൽ; ഇതര സംസ്ഥാനക്കാരെ തെരുവിലിറക്കിയവർക്ക് വിലങ്ങ് ഉറപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കേരളത്തെ ഇതരസംസ്ഥാനക്കാരുടെ കലാപഭൂമിയാക്കാൻ ലക്ഷ്യമിട്ടു പായിപ്പാട് നടത്തിയ ഗൂഡാലോനയിലെ കണ്ണികളെ പുറത്തെത്തിക്കാൻ ചങ്ങനാശേരിയിൽ ഇറങ്ങിയിരിക്കുന്നത് ജില്ലാ പൊലീസിലെ ഏറ്റവും മികച്ച അന്വേഷണ സംഘം. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കോട്ടയത്ത് പുതിയ ആളാണെങ്കിലും കേസ് അന്വേഷിക്കാനായി ചങ്ങനാശേരിയിൽ ഇറങ്ങിയിരിക്കുന്നത് കേരള പൊലീസിലെയും ജില്ലാ പൊലീസിലെയും മിന്നും താരങ്ങൾ തന്നെയാണ്. അന്വേഷണ സംഘത്തിലെ പ്രധാനിയും ചങ്ങനാശേരി ഡിവൈ.എസ്.പിയുമായ എസ്.സുരേഷ്‌കുമാർ, അന്വേഷിച്ച കേസുകളിലെല്ലാം മിന്നൽ റെക്കോർഡുള്ള താരമാണ്. ജില്ലയിലെ ഒട്ടു മിക്ക സ്‌റ്റേഷനുകളിലും ഇരുന്ന് മികച്ച ട്രാക്ക് റെക്കോർഡുള്ള സുരേഷ്‌കുമാർ, […]

ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിന് ശ്രമം: വെൽഫെയർപാർട്ടി നേതാവ് അറസ്റ്റിലായി; അന്വേഷണം പായിപ്പാട്ടേയ്ക്കും

സ്വന്തം ലേഖകൻ ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ച കേസിൽ വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ചതിനു പിന്നിലും ഇയാളുടെ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച ആളെയാണ് പൊലീസ് പിടികൂടിയത്. ഹരിപ്പാട്ടെ മാർജിൻഫ്രീ ഷോപ്പ് ഉടമയായ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ […]

കൊറോണക്കാലത്തും മാനുഷികതയുടെ മുഖമായി ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്..! കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി ഓക്‌സിജൻ മാതൃകയാവുന്നു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്തും മാനുഷികതയുടെ മുഖവുമായി ഓക്‌സിജൻ ഡിജിറ്റൽഷോപ്പ്. കൊറോണയിൽ ലോകം മുഴുവൻ വിഷമിക്കുമ്പോഴും, ആളുകൾ എത്താതെ വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുമ്പോൾ, തങ്ങളുടെ ജീവനക്കാർക്കായുള്ള കരുതലുമായാണ് ഓക്‌സജിൻ വ്യത്യസ്തമാകുന്നത്. ഓക്‌സിജൻ ഷോപ്പിലെ അറുനൂറിലധികം വരുന്ന ജീവനക്കാർക്ക്  കഴിഞ്ഞ മാസത്തെ ശമ്പളം പൂർണ്ണമായും നൽകിയാണ് സ്ഥാപനം വീണ്ടും കരുണയുടെ കണ്ണുതുറക്കുന്നത്. ലോകത്ത് തന്നെ എല്ലാ സ്ഥാപനങ്ങളും കൊറോണക്കാലത്ത് പ്രതിസന്ധിയുടെ വക്കിലാണ്. ശമ്പളം കൊടുക്കാൻ പോലും പണം കണ്ടെത്താനാവാതെയാണ് പല സ്ഥാപനങ്ങളും ഇപ്പോൾ നിൽക്കുന്നത്. മാർച്ച് ആദ്യവാരം മുതൽ തന്നെ കൊറോണയുടെ പ്രതിസന്ധികൾ മാർക്കറ്റിൽ […]

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ : നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകും ; റേഷൻ വിതരണ ക്രമീകരണം ഇങ്ങനെ…..

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റേഷൻ കടയിലെത്തി വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻ വാങ്ങനെത്തുന്നവർ നിൽക്കുന്ന വരിയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ […]

കോട്ടയത്തു നിന്നും നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുണ്ടോ..? ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു; പങ്കെടുത്തവരുണ്ടെങ്കിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യമുഴുവൻ കൊറോണ ഭീതി ഊട്ടിഉറപ്പിച്ച് നിസാമുദീനിൽ നടന്ന സമ്മേളത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ളവരും പങ്കുടുത്തെന്ന സംശയത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇത്തരത്തിൽ പങ്കെടുത്തവരുടെ പട്ടിക ശേഖരിച്ച ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും ഇവരെ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇത്തരത്തിൽ സമ്മേളനത്തിൽ പങ്കെടുത്ത ആരെങ്കിലും ജില്ലയിലുണ്ടെങ്കിൽ അടിയന്തരമായി ജില്ലയിലെ കോവിഡ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ നിന്നും നിസാമുദിനീലേയ്ക്കു പോയവരുടെ പട്ടിക ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ലഭിച്ചിട്ടുണ്ട്. എന്നാൽ, പട്ടിക ഇതുവരെയും ആരോഗ്യ […]

പായിപ്പാടും പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധം: കുറ്റക്കാരെ കണ്ടെത്തണം കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : പായിപ്പാടും പെരുമ്പാവൂരിലും നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ലംഘനം നടത്താൻ തൊഴിലാളികളെ ചിലർ പ്രേരിപ്പിച്ചെന്നും ഒന്നിലധികം പേരുടെ ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അത്തരക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായില്ല. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചപ്പൊൾ നടപടികളിൽ നിന്ന് സർക്കാർ പിന്നാക്കം പോകുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദ സംഘടനയായ […]

കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധി: എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകിയതായി തോമസ് ചാഴിക്കാടൻ : ജില്ലയിലെ ആശുപത്രികളിലേയ്ക്ക് കൂടുതൽ തുക അനുവദിക്കുമെന്നും എം.പി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എം.പി ഫണ്ടിൽ നിന്നും തുക മാറ്റി. 2020-2021 സാമ്പത്തിക വർഷത്തെ എം പി ഫണ്ടിൽനിന്നും ഒരു കോടി രൂപ കേന്ദ്രസർക്കാരിന്റെ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാൻ നിർദ്ദേശം നൽകിയതായി തോമസ് ചാഴികാടൻ എം. പി. അറിയിച്ചു.   എല്ലാ എം പി മാരും എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാൻ അനുമതിപത്രം നൽകണമെന്ന് ലോക്സഭാ സ്പീക്കർ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിപത്രം നൽകിയത്. […]

കൊറോണയിൽ ഭീതയൊഴിയാതെ കേരളം : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; നിരീക്ഷണത്തിൽ കഴിയുന്നവർ ഒന്നരലക്ഷത്തിലധികം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരപീകരിച്ചു. തിരുവനന്തപുരത്ത് 2, കാസർഗോഡ് 2, കൊല്ലം 1, തൃശൂർ 1 കണ്ണൂർ 1 എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 215 ആയി. 1,63,129 പേർ നിലവിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മാത്രം 150 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർഗോഡിനായി പ്രത്യേക ആക്ഷൻ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 6381 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. […]

കിടപ്പുരോഗികൾക്ക് കൈത്താങ്ങായി അടിയന്തര സഹായം നൽകും : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നിരാലംബരായ കിട്ടുരോഗികൾക്ക് കൈത്താങ്ങായി അടിയന്തിരസഹായം നൽകാൻ കേരളാ കോൺഗ്രസ്സ് (എം) തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ്സ് (എം) ന്റെ നേതൃത്വത്തിള്ള സഹകരണസ്ഥാപനങ്ങൾ ആയിരം രൂപയുടെ അടിയന്തിര സഹായമാണ് നൽകുന്നത്. ഓരോ സഹകരണ സ്ഥാപനും തങ്ങളുടെ പ്രവർത്തന പരിധിയിൽപ്പെട്ട പാലിയേറ്റീവ് കെയറിൽ കഴിയുന്ന പാവപ്പെട്ട രോഗികളെ പ്രത്യേകമായി തെരെഞ്ഞെടുത്താവും ധനസഹായം നൽകുക. കോവിഡ് ദുരന്തകാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന സന്ദേശമാണ് നൽകാനാഗ്രഹിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

കൊറോണക്കാലത്ത് ഡോക്ടറുടെ കുറുപ്പടിയുമായി മദ്യം വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; ജീവിതം തന്നെ തകർക്കാൻ ഈ ഒരൊറ്റ കുറിപ്പടി മതിയാവും..! സർക്കാർ ജോലി കിട്ടില്ല, വണ്ടിയോടിക്കാൻ പറ്റില്ല.. എന്തിന് വിമാനത്തിൽ പോലും യാത്ര നിഷേധിക്കപ്പെട്ടേക്കും..! ഇത് വായിച്ച ശേഷം ആലോചിക്കൂ കൊറോണക്കാലത്ത് മദ്യപിക്കണോ എന്ന്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് സർക്കാരിന്റെ നിർദേശം അനുസരിച്ച് ഡോക്ടറുടെ കുറിപ്പടിമായി മദ്യം വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് മദ്യം വാങ്ങാൻ എക്‌സൈസ് ഓഫിസിൽ എത്തിയാൽ, നിങ്ങൾ ആജീവനാന്തകാലം മുഴുവൻ ആൾക്കഹോളിക്ക് എന്നു മുദ്രകുത്തപ്പെടും..! പല മേഖലകളിലും അൾക്കഹോളിക്കുകൾക്കു വിലക്കുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നിങ്ങൾക്കും ഇത്തരം വിലക്കുണ്ടാകാനും ഇത് ഇടയാക്കുമെന്ന് ആരോഗ്യ രംഗത്ത് വിദഗ്ധർ പറയുന്നു. മദ്യം വാങ്ങാൻ കുറുപ്പടി വാങ്ങാൻ എത്തുന്നവർക്കു ഡോക്ടർ നൽകുന്നത് ഇയാൾ അമിത മദ്യാസക്തിയുള്ള ആളാണ് എന്ന സർട്ടിഫിക്കറ്റാണ്. ഇത് […]