play-sharp-fill

ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ സീരിയല്‍…! സൂപ്പര്‍ഹിറ്റ് പരമ്പര രാമായണം ദൂരദര്‍ശനില്‍ വീണ്ടുമെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം നടത്തി ചാനല്‍

ഡല്‍ഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ദൂരദർശനില്‍ എല്ലാദിവസവും വൈകുന്നേരം ആറുമണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. എല്ലാദിവസും ഉച്ചയ്ക്ക് 12 മണിക്ക് പുഃനസംപ്രേഷണവും ഉണ്ടാവും. ചാനലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. രാമാനന്ദ സാഗർ ആയിരുന്നു രാമായണം സീരിയലിന്റെ തിരക്കഥയും സംവിധാനവും. 1987ലായിരുന്നു ആദ്യ സംപ്രേഷണം. അരുണ്‍ ഗോവില്‍ ആണ് രാമനായി എത്തിയത്. ദീപിക ചിക്‌ലിയ സീതയായും സുനില്‍ ലഹ്‌രി ലക്ഷ്‌മണനായും വേഷമിട്ട പരമ്പര രാജ്യത്ത് ഏറെ തരംഗമുണ്ടാക്കിയിരുന്നു. 1988ലായിരുന്നു അവസാന എപ്പിസോ‌ഡ് സംപ്രേഷണം ചെയ്തത്. […]

ക്യൂ നിന്ന് കഷ്ടപ്പെടേണ്ട….! ഇനി കൊച്ചി മെട്രോ ടിക്കറ്റെടുക്കാം ഓണ്‍ലൈനിലൂടെ; സേവനം ഈ ആപ്പുകളിലൂടെ

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാൻ ഇനി ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന് ആരും തന്നെ വിഷമിക്കേണ്ട. നേരത്തെ വാട്സാപ്പിലൂടെ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം കൊച്ചി മെട്രോ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഇപ്പോഴിതാ ഈ സേവനം 5 ആപ്പുകളില്‍ ആണ് ലഭ്യമാകുന്നത്. മെട്രോ യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനാണ് ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൗകര്യമൊരിക്കിയത്. […]

ബി.കോം വിദ്യാർത്ഥിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

  മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്ളാറ്റിൽ ബി.കോം വിദ്യാർത്ഥിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവ്(20)നെയാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. സുഹൃത്തായ ഇക്ബാലിന്റ ഒപ്പമാണ് വസുദേവ് താമസിച്ചിരുന്നത്. കൊണ്ടോട്ടിയിലെ തന്നെ മറ്റൊരു കോളജിലാണ് ഇക്ബാൽ പഠിക്കുന്നത്. ഇക്ബാൽ ഫ്ളാറ്റിൽ ഇല്ലാതിരുന്ന ദിവസമാണ് വസുദേവ് മരിക്കുന്നത്. ആത്മഹത്യയെന്നാണ് പോലീസിന്റെ സംശയം. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങി എസ് ഡി പി ഐ

ആലപ്പുഴ : കെ എസ് ഷാൻ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങി എസ് ഡി പി ഐ. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹർജി തള്ളിയതിനെതിരേ ഷാന്റെ കുടുംബവുമായി കൂടിയാലോചിച്ച് മേല്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീൻ പറഞ്ഞു. 2021 ഡിസംബര്‍ 18 ന് രാത്രിയിലാണ് ഷാനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കു മുഴുവന്‍ ജാമ്യം കൊടുക്കുകയും അതിനു ശേഷം […]

കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ

ഡൽഹി : കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ . നിലവിൽ മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യൽ അംഗമാണ് ഇദ്ദേഹം. ചെയർപേഴ്സൺ ആവാനുള്ള ഗവർണറുടെ ആവശ്യം എസ് മണികുമാർ നിരസിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നിയമനം ഉണ്ടായിരിക്കുന്നത്. ചെയർപേഴ്സൺ ആകാൻ താന്നില്ലെന്നു മണികുമാർ തീർത്തും പറയുകയായിരുന്നു.

പാനൂര്‍ ബോംബ് സ്ഫോടനം; നിര്‍ണായക തീരുമാനവുമായി കേരള പോലീസ്; സംസ്ഥാന വ്യാപകമായി പരിശോധന

തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്‍റെ നിര്‍ണായക നീക്കം. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അടുത്തിരിക്കെ സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തും. പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പൊലീസിന്‍റെ നിര്‍ണായക തീരുമാനം. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. 14 ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് […]

രേഖകളില്ലാതെ 98 സിം കാര്‍ഡുകൾ യാത്രക്കാരനിൽ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഫ്ളെയിങ്ങ് സ്‌കോഡ് പിടികൂടി

  കൽപ്പറ്റ: രേഖകളില്ലാതെ കാറിൽ കൊണ്ടു പോവുകയായിരുന്ന  98. സിം കാർഡുകൾ ഇലക്ഷൻ കമ്മീഷൻ ഫ്ളെയിങ് സ്കോഡ് പിടികൂടി. തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തുന്ന സമയത്താണ് രേഖകളില്ലാത്ത സിം കാര്‍ഡുകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ പൊലീസിന് കൈമാറിയെന്നും ഫ്ളെയിങ്ങ് സ്‌കോഡ് അറിയിച്ചു. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്റ്റാറ്റിക് സര്‍വെലൈന്‍സ് ടീം നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ്  യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന ഒരു ലക്ഷം രൂപയും കല്ലോടിയില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്ന് 2,21,710 രൂപയും […]

എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ വിഷയങ്ങൾ വെട്ടി മാറ്റുന്നതിനെ സംബന്ധിച്ച് കേരളം നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് മന്ത്രി വീ ശിവൻകുട്ടി.

തിരുവനന്തപുരം : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപത്തില്‍ മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നത്. നേരത്തെയും ശാസ്ത്ര – സമൂഹശാസ്ത്ര – ചരിത്ര – രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്.   കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസ്സിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ […]

അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ നിയമ വ്യവഹാരത്തിന്റെ സത്യവും അന്തസ്സും നിങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികളോട് പ്രതികരിക്കുമ്ബോള്‍ അഭിഭാഷകര്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റേതൊരു വ്യക്തിയെയും പോലെ അഭിഭാഷകര്‍ക്കും അവരുടേതായ രാഷ്ട്രീയ ചായ്‌വുകളും വിശ്വാസങ്ങളും ഉണ്ടായിരിക്കുമെന്നും എങ്കിലും അവര്‍ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ജൈസലിന് അതിന്റെ പേരില്‍ കാറും വീടുമൊകകെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജൈസലിനെ കുറിച്ച്‌ കേള്‍ക്കുന്ന കഥ തലതിരിഞ്ഞതായിരുന്നു. മോഷണവും, പിടിച്ചു പറിക്കലുമൊക്കെയായി സാമൂഹ്യ വിരുദ്ധനായ ജൈസല്‍ പിന്നീട് പോലീസിന്റെ തലവേദനയാവുകയായിരുന്നു. അങ്ങനെ പോലീസ്‌റ്റേഷനും ജയിലുമൊക്കെയായി ജൈസല്‍ എന്ന പ്രളയകാലത്തെ […]