ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ  സീരിയല്‍…! സൂപ്പര്‍ഹിറ്റ് പരമ്പര രാമായണം ദൂരദര്‍ശനില്‍ വീണ്ടുമെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം നടത്തി ചാനല്‍

ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ സീരിയല്‍…! സൂപ്പര്‍ഹിറ്റ് പരമ്പര രാമായണം ദൂരദര്‍ശനില്‍ വീണ്ടുമെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം നടത്തി ചാനല്‍

ഡല്‍ഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു.

ദൂരദർശനില്‍ എല്ലാദിവസവും വൈകുന്നേരം ആറുമണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്.
എല്ലാദിവസും ഉച്ചയ്ക്ക് 12 മണിക്ക് പുഃനസംപ്രേഷണവും ഉണ്ടാവും.

ചാനലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
രാമാനന്ദ സാഗർ ആയിരുന്നു രാമായണം സീരിയലിന്റെ തിരക്കഥയും സംവിധാനവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1987ലായിരുന്നു ആദ്യ സംപ്രേഷണം. അരുണ്‍ ഗോവില്‍ ആണ് രാമനായി എത്തിയത്. ദീപിക ചിക്‌ലിയ സീതയായും സുനില്‍ ലഹ്‌രി ലക്ഷ്‌മണനായും വേഷമിട്ട പരമ്പര രാജ്യത്ത് ഏറെ തരംഗമുണ്ടാക്കിയിരുന്നു.

1988ലായിരുന്നു അവസാന എപ്പിസോ‌ഡ് സംപ്രേഷണം ചെയ്തത്. രവീന്ദ്ര ജയിൻ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച്‌ കൊവിഡ് കാലത്തും സീരിയല്‍ ദൂരദർശനില്‍ സംപ്രേഷണം ചെയ്തിരുന്നു.