play-sharp-fill
പാനൂര്‍ ബോംബ് സ്ഫോടനം; നിര്‍ണായക തീരുമാനവുമായി കേരള പോലീസ്; സംസ്ഥാന വ്യാപകമായി പരിശോധന

പാനൂര്‍ ബോംബ് സ്ഫോടനം; നിര്‍ണായക തീരുമാനവുമായി കേരള പോലീസ്; സംസ്ഥാന വ്യാപകമായി പരിശോധന

തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്‍റെ നിര്‍ണായക നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അടുത്തിരിക്കെ സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തും.

പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പൊലീസിന്‍റെ നിര്‍ണായക തീരുമാനം.
സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.