play-sharp-fill
ബി.കോം വിദ്യാർത്ഥിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

ബി.കോം വിദ്യാർത്ഥിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

 

മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്ളാറ്റിൽ ബി.കോം വിദ്യാർത്ഥിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

എറണാകുളം കോതമംഗലം സ്വദേശി വസുദേവ്(20)നെയാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ് മരിച്ചത്.

സുഹൃത്തായ ഇക്ബാലിന്റ ഒപ്പമാണ് വസുദേവ് താമസിച്ചിരുന്നത്. കൊണ്ടോട്ടിയിലെ തന്നെ മറ്റൊരു കോളജിലാണ് ഇക്ബാൽ പഠിക്കുന്നത്. ഇക്ബാൽ ഫ്ളാറ്റിൽ ഇല്ലാതിരുന്ന ദിവസമാണ് വസുദേവ് മരിക്കുന്നത്. ആത്മഹത്യയെന്നാണ് പോലീസിന്റെ സംശയം. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group