play-sharp-fill

കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയിലുപേക്ഷിച്ചു.കുളത്തുപ്പുഴയിലെ ആദിവാസി കുടുംബങ്ങളുടെ കുടിവെള്ളം ചോദ്യചിഹ്നത്തിൽ

കുളത്തുപ്പുഴ : ആദിവാസി കോളനിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയിലുപേക്ഷിച്ചു.കുടിവെള്ളംമുട്ടി ആദിവാസി കുടുംബങ്ങള്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല ആദിവാസി കോളനിയിലെ അമ്ബതോളം കുടുംബങ്ങളാണ് വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. അഞ്ചുവര്‍ഷം മുമ്ബ് ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ 18 ലക്ഷം രൂപ മുടക്കി കോളനിയില്‍ കിണറും പൈപ്പും ടാങ്കും സ്ഥാപിച്ച്‌ പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍, പമ്ബ് തകരാറിലാ‍യതോടെ ജലവിതരണം മുടങ്ങി. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.പരാതികള്‍ വർധിച്ചതോടെ പഴയ കിണറിലെ മോട്ടോറും അനുബന്ധ സാമഗ്രികളും […]

അമ്മ തീകൊളുത്തിയ മകൾ ചികിത്സയിലിരിക്കെ മരിച്ചു ; സഹോദരൻ ഗുരുതരാവസ്ഥയിൽ

കൊല്ലം : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. കരുനാഗപ്പള്ളി തൊടിയൂരിൽ മക്കളെ തീകൊളുത്തിയ ശേഷം  ജീവനൊടുക്കിയ അർച്ചനയുടെ മകൾ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ് ചികിത്സയിലാണ്. മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ അർച്ചന അത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു, തുടർന്ന് തീപൊള്ളലേറ്റ നിലയിൽ അർച്ചനയെയും കുട്ടികളേയും കണ്ടെത്തുകയായിരുന്നു. അർച്ചനയ്ക്ക് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മക്കളായ ഏഴുവയസുള്ള അനാമിക, രണ്ടു വയസുള്ള ആരവ് എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് […]

ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങൾ ഇല്ല

തിരുവനന്തപുരം: ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങളെത്തിയിട്ടില്ല. നിലവില്‍ സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ വഴങ്ങാത്തതാണ് പ്രശ്നം.13 സബ്‌സിഡി ഉത്‌പന്നങ്ങള്‍ ആണുള്ളത്. എന്നാല്‍ ഇതില്‍ അഞ്ചോ ആറോ എണ്ണം മാത്രമാണ് നിലവില്‍ ലഭിക്കുമെന്നുറപ്പുള്ളത്. സബ്‌സിഡി ഇനത്തില്‍ നാലെണ്ണം അരിയാണ്. കുറുവ അരി കിട്ടാനില്ലാത്ത അവസ്ഥയാണ്. ജയയും മട്ടയും ലഭിക്കുന്നുണ്ട്. കെ-അരി സപ്ലൈകോ വില്‍പ്പനശാലകളില്‍ സുലഭമാണ്. കിലോഗ്രാമിന് 28 രൂപ നിരക്കില്‍ അഞ്ചു കിലോഗ്രാമാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. വൻകടല, വൻപയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, […]

തൊടുപുഴയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് കൊടുംചൂട്

തൊടുപുഴ :കൊടുംചൂട് ജില്ലയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിയുകയാണ്. പലരുടെയും വിളകള്‍ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ നിലം പൊത്തിത്തുടങ്ങി. കൊടുംവേനലും കടുത്തചൂടും വലിയ ദുരിതമാണ് ജില്ലയിലെ കർഷകർക്ക് തീർക്കുന്നത്. ജലസ്രോതസ്സുകള്‍ വരളുകയും വിളകള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ കഴിയാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.ഇപ്പോള്‍ തന്നെ പലയിടങ്ങളിലും വിളകള്‍ വേനല്‍ നീണ്ടുനില്‍ക്കാനിടയായാല്‍ കരിഞ്ഞുണങ്ങാനും സാധ്യതയേറി. കാര്‍ഷിക മേഖലയില്‍ ചൂട് കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ ചൂട് ബാധിച്ചുതുടങ്ങി. കൂടാതെ, വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കുകളും പലതും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും […]

സൗദിയിൽ വധ ശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് സുരേഷ് ഗോപി

തൃശ്ശൂർ : സൗദിയിൽ വധശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് തൃശ്ശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി .പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വിശ്വാസമുണ്ടെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.സൗദിയിലെ ഭരണകൂടവുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ന് ഉച്ചയോട് കൂടി സൗദി ഭരണകുടത്തിന്റെ മറുപടി ലഭിക്കുമെന്നാണ് പ്രധീക്ഷിക്കുന്നത്.

രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തിരുവനന്തപുരം : ഒരു വിസിറ്റിംഗ് പ്രൊഫസർ കോളേജിൽ എത്തുന്ന പോലെയാണ് രാഹുൽഗാന്ധി കേരളത്തിലും സ്വന്തം മണ്ഡലത്തിലും എത്തുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരുന്നു. അത് സ്‌നേഹം കൊണ്ടല്ല. ഒരു സീറ്റില്‍ പോലും വിജയിക്കില്ല എന്ന് ബിജെപിക്കറിയാം. എന്നിട്ടും വരുന്നത് കേരളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ടാര്‍ഗറ്റ് ആയത് കൊണ്ടാണ്. കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ്, മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ്, കേരള വിരുദ്ധമാണ് എന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.പൗരത്വ ഭേദഗതി […]

സാമ്പത്തിക ക്രമക്കേട്: കേരളത്തിലെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോള്‍, തുമ്ബൂർ, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകള്‍, ബി എസ് എൻ എല്‍ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നല്‍കിയത്. ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിനാണ് വിവരങ്ങള്‍ കൈമാറിയത്. സഹകരണ നിയമങ്ങള്‍ ലംഘിച്ച്‌ വൻ തുക അംഗങ്ങളല്ലാത്തവർക്ക് […]

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഒറ്റപ്പാലം സ്വദേശിനി മരിച്ചു ; ചികിത്സാപ്പിഴവാണ് മരണത്തിലേക്ക് നയിച്ചത് എന്ന് യുവതിയുടെ ബന്ധുക്കൾ

തൊടുപുഴ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിതയാണ് മരിച്ചത്.ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.   ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാലെ മരണ കാരണം വ്യക്തമാകുകയുള്ളു.

‘പ്രളയം വന്ന് ഭൂമി നശിക്കും; അതിന് മുൻപ് അന്യഗ്രഹത്തിലെത്തി ജീവിച്ചുതുടങ്ങണം’; നവീൻ പര്‍വതാരോഹണത്തിനും തയ്യാറെടുത്തിരുന്നു; അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മൂന്ന് മലയാളികളും വിചിത്ര വിശ്വാസത്തിന്റെ ഇരകളെന്ന് പൊലീസ്….!

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മൂന്ന് മലയാളികളും വിചിത്ര വിശ്വാസത്തിന്റെ ഇരകളെന്ന് പൊലീസ്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍ ജനിച്ച്‌ ജീവിക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പേരിലാണ് ഇവർ ജീവനൊടുക്കിയത്. മരിച്ച നവീൻ തന്നെയാണ് ഈ ചിന്ത മറ്റ് രണ്ടുപേരിലേക്കും എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പർവതാരോഹണത്തിന് നവീൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒരു ദിവസം പ്രളയം വന്ന് ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവൻ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു നവീനിന്റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്ത […]

നവവധുവിനെ കോട്ടയത്ത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ; സംസ്കാരം നടന്നു.

കോട്ടയം : നവവധുവിനെ കോട്ടയത്ത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്കൽ ശ്രുതിമോള്‍(26) ആണ് മരിച്ചത്.സിഎ വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു ശ്രുതിയുടെ വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്നാണ് പോലീസ് പറയുന്നത്.വിവാഹ ശേഷം ബാംഗ്ലൂരില്‍ സ്ഥിര ജോലിക്കാരനായ ഭർത്താവ് തിരികെ പോയിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനായാണ് യുവതി ഒരുമാസം മുമ്ബ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ താമസം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തി. ഇതോടെയാണ് ശ്രുതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പോലീസ് പരിശോധനയില്‍ […]