രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Spread the love

തിരുവനന്തപുരം : ഒരു വിസിറ്റിംഗ് പ്രൊഫസർ കോളേജിൽ എത്തുന്ന പോലെയാണ് രാഹുൽഗാന്ധി കേരളത്തിലും സ്വന്തം മണ്ഡലത്തിലും എത്തുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരുന്നു. അത് സ്‌നേഹം കൊണ്ടല്ല. ഒരു സീറ്റില്‍ പോലും വിജയിക്കില്ല എന്ന് ബിജെപിക്കറിയാം. എന്നിട്ടും വരുന്നത് കേരളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ടാര്‍ഗറ്റ് ആയത് കൊണ്ടാണ്.

കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ്, മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ്, കേരള വിരുദ്ധമാണ് എന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് മൗനമാണ്. വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ല. ഏക സിവില്‍ കോഡിന്റെ കാര്യത്തിലും കോണ്‍ഗ്രസിന് നിലപാട് ഇല്ല. സിഎഎയില്‍ രാഹുല്‍ ഗാന്ധിയോട് നിലപാട് ചോദിച്ചപ്പോള്‍ ഇന്ന് രാത്രി ആലോചിച്ച്‌ നാളെ പറയാം എന്ന് പറഞ്ഞു. എത്ര രാത്രികള്‍ കഴിഞ്ഞു. ഒന്നും പറഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ഷൻ സമയത്ത് കിട്ടുന്ന കോടികൾക്ക് വേണ്ടി മാത്രമാണ് ബിജെപി സ്ഥാനാർത്ഥികൾ കേരളത്തിൽ നിൽക്കുന്നത് അല്ലാതെ അവർക്ക് വിജയിക്കാൻ സാധിക്കുകയില്ല എന്നുള്ള കാര്യം എല്ലാവർക്കും തന്നെ അറിയാവുന്നതാണ്.ഇലക്ടറല്‍ ബോണ്ടില്‍ കോടതി വിധി വന്നപ്പോള്‍ കുചേലന്റെ അവില്‍ പൊതി വാങ്ങിയ ശ്രീകൃഷ്ണനെതിരെ കോടതി കേസ് എടുക്കുമോ എന്നാണ് നരേന്ദ്ര മോദി ചോദിച്ചത്. തനി തറ ആര്‍എസ്‌എസുകാരനല്ലാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ.

പാകിസ്ഥാന്‍ കൊടി അല്ല ലീഗിന്റെ കോടി ആണെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ല. അതുകൊണ്ട് ഇത്തവണ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടി വേണ്ടെന്ന് തീരുമാനിച്ചു. ഇവര്‍ എങ്ങനെയാണ് ഫാസിസത്തെ നേരിടുകയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.