തൊടുപുഴയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് കൊടുംചൂട്

തൊടുപുഴയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് കൊടുംചൂട്

Spread the love

തൊടുപുഴ :കൊടുംചൂട് ജില്ലയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിയുകയാണ്. പലരുടെയും വിളകള്‍ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ നിലം പൊത്തിത്തുടങ്ങി.

കൊടുംവേനലും കടുത്തചൂടും വലിയ ദുരിതമാണ് ജില്ലയിലെ കർഷകർക്ക് തീർക്കുന്നത്. ജലസ്രോതസ്സുകള്‍ വരളുകയും വിളകള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ കഴിയാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.ഇപ്പോള്‍ തന്നെ പലയിടങ്ങളിലും വിളകള്‍ വേനല്‍ നീണ്ടുനില്‍ക്കാനിടയായാല്‍ കരിഞ്ഞുണങ്ങാനും സാധ്യതയേറി.

കാര്‍ഷിക മേഖലയില്‍ ചൂട് കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ ചൂട് ബാധിച്ചുതുടങ്ങി. കൂടാതെ, വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കുകളും പലതും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും. ഏലം മേഖലയിലാണ് സാധാരണ ചൂട് പ്രതികൂലമായി ബാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിയായ തോതില്‍ ജലസേചനം ലഭിച്ചില്ലെങ്കില്‍ ഏലച്ചെടികള്‍ ഉണങ്ങിക്കരിയുകയും കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്യും.