ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങൾ ഇല്ല

Spread the love

തിരുവനന്തപുരം: ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങളെത്തിയിട്ടില്ല. നിലവില്‍ സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ വഴങ്ങാത്തതാണ് പ്രശ്നം.13 സബ്‌സിഡി ഉത്‌പന്നങ്ങള്‍ ആണുള്ളത്. എന്നാല്‍ ഇതില്‍ അഞ്ചോ ആറോ എണ്ണം മാത്രമാണ് നിലവില്‍ ലഭിക്കുമെന്നുറപ്പുള്ളത്.

video
play-sharp-fill

സബ്‌സിഡി ഇനത്തില്‍ നാലെണ്ണം അരിയാണ്. കുറുവ അരി കിട്ടാനില്ലാത്ത അവസ്ഥയാണ്. ജയയും മട്ടയും ലഭിക്കുന്നുണ്ട്. കെ-അരി സപ്ലൈകോ വില്‍പ്പനശാലകളില്‍ സുലഭമാണ്. കിലോഗ്രാമിന് 28 രൂപ നിരക്കില്‍ അഞ്ചു കിലോഗ്രാമാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.

വൻകടല, വൻപയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് മറ്റുള്ള സബ്സിഡി സാധനങ്ങള്‍. എട്ടു സാധനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാല്‍, പലയിടത്തും അഞ്ച് ഉത്‌പന്നങ്ങളെ ഉള്ളൂ. പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ ഔട്ട്ലെറ്റുകളില്‍ ഇനിയും എത്തിയിട്ടില്ല. ഈയാഴ്ച തന്നെ എല്ലാ ഉത്‌പന്നങ്ങളും എത്തുമെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് സാധനങ്ങളെത്തേണ്ടത്. വില്‍പ്പനക്കാർ ടെൻഡറില്‍ വിലകൂട്ടിയതിനാല്‍ വിതരണക്കരാർ നല്‍കാനായില്ല. തുടർന്ന് റീ-ടെൻഡർ നടന്നു. അതനുസരിച്ചുള്ള സാധനങ്ങള്‍ ഈയാഴ്ച എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. പഞ്ചസാര എത്താൻ വൈകുമെങ്കിലും തുവരപ്പരിപ്പ് തിങ്കളാഴ്ച എത്തുമെന്നാണ് വിവരം.