ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഒറ്റപ്പാലം സ്വദേശിനി മരിച്ചു ; ചികിത്സാപ്പിഴവാണ് മരണത്തിലേക്ക് നയിച്ചത് എന്ന് യുവതിയുടെ ബന്ധുക്കൾ

Spread the love

തൊടുപുഴ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിതയാണ് മരിച്ചത്.ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

video
play-sharp-fill

 

ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാലെ മരണ കാരണം വ്യക്തമാകുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group