ഹെല്‍ത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന്; ആരോഗ്യനില വഷളായ രോഗി വെന്റിലേറ്ററിൽ; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി

സ്വന്തം ലേഖകൻ തൃശൂര്‍: ഹെല്‍ത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന് നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോ​ഗി അബോധാവസ്ഥയിൽ. ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ രോഗിക്കാണ് ദുരവസ്ഥ. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലെ ന്യായവില മരുന്നുസ്‌റ്റോറില്‍ നിന്നാണ് മരുന്ന് മാറി നല്‍കിയത്. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയുടെ മരുന്നാണ് നല്‍കിയത്. മരുന്ന് ഏതെന്ന് അധികൃതര്‍ നോക്കിയില്ലെന്നും ബന്ധുക്കള്‍ […]

സംസ്ഥാനത്ത് ഇന്ന്( 09/03/2023) സ്വർണവിലയിൽ ഇടിവ്; ​80 രൂപ കുറഞ്ഞ് പവന് 40720 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4,200 രൂപയിലെത്തി. ഇന്നലെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 65 രൂപ കുറഞ്ഞിരുന്നു. 5100 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് വില. 40,800 രൂപയായിരുന്നു ഇന്നലെ പവന് വില കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് […]

പെൺകുട്ടികൾ ഏത് വേഷം ധരിക്കുന്നതിനും സിപിഐഎം എതിരല്ല; സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമര്‍ശം വളച്ചൊടിച്ചു; എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്ത്രീ–പുരുഷ സമത്വത്തിന് നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല.ജനകീയപ്രതിരോധ ജാഥയ്ക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം കോതമംഗലത്ത് പറഞ്ഞു. സത്യസന്ധമായി കാര്യങ്ങള്‍ പറയണം.മാധ്യമങ്ങള്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമാകുന്നു. ബജറ്റിലെ സെസിനെതിരെയുള്ള സമരത്തില്‍ മാധ്യമങ്ങള്‍ വേണ്ടരീതിയില്‍ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമര്‍ശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു.ഏത് കാലത്താണ് മാധ്യമ്മങ്ങള്‍ അവരെ സഹായിക്കാതിരുന്നത്.ആര്‍.എസ്.എസിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻ്റിനെപ്പോലെയാണ് കെ […]

ബി.​എ​സ്‌.​എ​ൻ.​എ​ൽ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്‌ കേ​സ്; പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ; ഒളിവിലായിരുന്ന പ്രതിയെ കൊട്ടാരക്കരയിൽ നിന്നുമാണ് ക്രൈം​ബ്രാ​ഞ്ചി​ന്റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്‌.​എ​ൻ.​എ​ൽ എ​ൻ​ജി​നീ​യ​റി​ങ്‌ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്‌ കേ​സി​ലെ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. സം​ഘം പ്ര​സി​ഡ​ന്റ്‌ കൂ​ടി​യായ കേ​സി​ലെ ഒ​ന്നാം പ്ര​തി ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി ഗോ​പി​നാ​ഥ​ൻ നാ​യ​രെ​യാ​ണ്​ (73) ക്രൈം​ബ്രാ​ഞ്ചി​ന്റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌. കൊ​ട്ടാ​ര​ക്ക​ര​യി​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത്‌ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​തോ​ടെ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ 44.14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്‌ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ തെളിഞ്ഞിരിക്കുന്നത്. സം​ഘം സെ​ക്ര​ട്ട​റി നേ​മം സ്വ​ദേ​ശി പ്ര​ദീ​പ്‌​കു​മാ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യത്. കേ​സി​ലെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​തി​യും ആ​ർ.​എ​സ്‌​എ​സ്‌, ബി.​ജെ.​പി […]

ബ്രഹ്‌മപുരത്തെ തീപിടുത്തം; ബയോമൈനിംഗ് പ്രവര്‍ത്തനത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍; കൂടുതല്‍ പേര്‍ ചികിത്സയില്‍

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച ശേഷം കമ്പനി മാറ്റിയില്ല. ബയോംമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തത്. 11 കോടി രൂപ കരാര്‍ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയത്. ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. അതേ സമയം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ധാരാളം പേരാണ് ചികിത്സ തേടിയെത്തുന്നത്.ശ്വസം […]

ഇന്‍സ്റ്റഗ്രാം പണിമുടക്കി; ലോകവ്യാപകമായി പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

സ്വന്തം ലേഖകൻ ഡല്‍ഹി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടുകള്‍.ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോംമാണ് റിപ്പോര്‍‍ട്ട് ചെയ്തത്.ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയതായി വാർത്തയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രഹിതമായെന്ന പരാതിയുമായി 46,000 പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, വിഷയത്തില്‍ […]

ഫുട്‌ബോള്‍ കളി കാണുന്നതിനിടെ അബദ്ധത്തില്‍ 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണു; തൊടുപുഴയിൽ പതിനാലുകാരന് രക്ഷകരായി നാട്ടുകാരും അ​ഗ്നിരക്ഷാസേനയും

സ്വന്തം ലേഖകൻ തൊടുപുഴ: ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന്‍ പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്‍ക്കാന്‍ ചെറിയ ഏണിയിറക്കി നല്‍കി. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ […]

നിയന്ത്രണംവിട്ട ഓട്ടോ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്; തോട്ടിലേയ്ക്ക് മറിഞ്ഞ ഓട്ടോയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട് ദമ്പതികള്‍

സ്വന്തം ലേഖകൻ മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്.ഇയാള്‍ ജില്ലാ ആശുപത്രയില്‍ ചീകിത്സ തേടി. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ടിഎ കനാലിലേക്കു ചേരുന്ന കലുങ്കിന്റെ കൈവരിയില്ലാത്ത ഭാഗത്തു കൂടി താഴേക്കു വീഴുകയായിരുന്നു.യാത്രക്കാരായ ദമ്പതികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെയാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ വക്കീല്‍ ഓഫിസില്‍ വന്ന് മടങ്ങുകയായിരുന്ന ഇവര്‍ യാത്ര ചെയ്തിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടാണ് ഓട്ടോറിക്ഷ കരയ്ക്ക് കയറ്റിയത്.തോടിന്റെ വശങ്ങളില്‍ കൈവരി ഇല്ലാഞ്ഞതാണ് […]

സഹപ്രവർത്തകന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യപിച്ച് തമ്മിൽ തല്ലി ; പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ പത്തനംതിട്ട: മദ്യപിച്ച് വാക്കേറ്റവും കൈയ്യാങ്കളിയും നടത്തി. പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി. സ്ഥാനം കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്ര അയപ്പ് അഘോഷം നടന്നത്.

ബാംഗ്ലൂരില്‍ നിന്ന് വില്‍പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി പ്രവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികൾ സഞ്ചരിച്ച് കാറിൽ നിന്ന് 3.8 ​ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു

സ്വന്തം ലേഖകൻ മലപ്പുറം: വില്‍പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി പ്രവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പൊന്നാനി നൈതല്ലൂര്‍ സ്വദേശി പള്ളി വളപ്പില്‍ ഹൗസില്‍ ജംഷീദ് (28), പൊന്നാനി ജിം റോഡ് സ്വദേശി ഉണ്ണിരായിന്‍ കുട്ടിക്കാനകത്ത് ഷാജുദ്ദീന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും നല്ല വിലകൂട്ടി വില്‍പ്പന നടത്തുന്നവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ആഴ്ചകള്‍ക്ക് മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ഉള്‍പെടെയാണ് അറസ്റ്റിലായത്. ഇരുവരും എം.ഡി.എം.എ. വിതരണം ചെയ്യുന്നുണ്ടെന്ന […]