ഹെല്‍ത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന്; ആരോഗ്യനില വഷളായ രോഗി വെന്റിലേറ്ററിൽ; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി

ഹെല്‍ത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന്; ആരോഗ്യനില വഷളായ രോഗി വെന്റിലേറ്ററിൽ; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: ഹെല്‍ത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന് നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോ​ഗി അബോധാവസ്ഥയിൽ. ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.

ഒരു മാസം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ രോഗിക്കാണ് ദുരവസ്ഥ. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലെ ന്യായവില മരുന്നുസ്‌റ്റോറില്‍ നിന്നാണ് മരുന്ന് മാറി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയുടെ മരുന്നാണ് നല്‍കിയത്. മരുന്ന് ഏതെന്ന് അധികൃതര്‍ നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇത് കുടിച്ചതോടെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ശരീരം തടിച്ച് പൊങ്ങാനും തുടങ്ങി. ആരോഗ്യനില വഷളായ രോഗിയെ ഉടന്‍ തന്നെ വാര്‍ഡില്‍ നിന്ന് ഐസിയുവിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് ഡോക്ടര്‍ 3200 രൂപ കൈക്കൂലി വാങ്ങിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.