ബി.​എ​സ്‌.​എ​ൻ.​എ​ൽ  സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്‌ കേ​സ്; പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ; ഒളിവിലായിരുന്ന പ്രതിയെ കൊട്ടാരക്കരയിൽ നിന്നുമാണ് ക്രൈം​ബ്രാ​ഞ്ചി​ന്റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌

ബി.​എ​സ്‌.​എ​ൻ.​എ​ൽ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്‌ കേ​സ്; പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ; ഒളിവിലായിരുന്ന പ്രതിയെ കൊട്ടാരക്കരയിൽ നിന്നുമാണ് ക്രൈം​ബ്രാ​ഞ്ചി​ന്റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌

Spread the love

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്‌.​എ​ൻ.​എ​ൽ എ​ൻ​ജി​നീ​യ​റി​ങ്‌ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്‌ കേ​സി​ലെ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. സം​ഘം പ്ര​സി​ഡ​ന്റ്‌ കൂ​ടി​യായ കേ​സി​ലെ ഒ​ന്നാം പ്ര​തി ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി ഗോ​പി​നാ​ഥ​ൻ നാ​യ​രെ​യാ​ണ്​ (73) ക്രൈം​ബ്രാ​ഞ്ചി​ന്റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌.

കൊ​ട്ടാ​ര​ക്ക​ര​യി​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത്‌ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​തോ​ടെ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ 44.14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്‌ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ തെളിഞ്ഞിരിക്കുന്നത്. സം​ഘം സെ​ക്ര​ട്ട​റി നേ​മം സ്വ​ദേ​ശി പ്ര​ദീ​പ്‌​കു​മാ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേ​സി​ലെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​തി​യും ആ​ർ.​എ​സ്‌​എ​സ്‌, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ എ.​ആ​ർ. രാ​ജീ​വി​നെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്‌. സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി.​വൈ.​എ​സ്‌.​പി സ​ജാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്‌ ഗോ​പി​നാ​ഥ​ൻ നാ​യ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്‌. ച​തി, വി​ശ്വാ​സ​വ​ഞ്ച​ന, പ​ണാ​പ​ഹ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ്‌ ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്‌. വ്യാ​ഴാ​ഴ്‌​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.