ശബരിമല വിമാനത്താവളത്തിന് 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും; ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍; 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളില്‍ തട്ടി വൈകിയ പദ്ധതിയാണിത്. തുടര്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി […]

സ്‌കൂൾ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും;കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ; തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

സ്വന്തം ലേഖകൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കോഴിക്കോട്‌ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ 2023 ജനുവരി 2 തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പ്രസ്തുതചടങ്ങിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനും തിരുവമ്പാടി എം.എൽ.എ. യുമായ ലിന്റോജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലോത്സവത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ ജീവൻബാബു ഐ.എ.എസ്. ജനറൽകൺവീനർ സി.എ. സന്തോഷ്,ഡോ. അനിൽ പി.എം. ആർ.ഡി.ഡി. കോഴിക്കോട്, ശ്രീ. മനോജ്കുമാർ.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി […]

സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ ;തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കും;ജയരാജൻ വിഷയത്തിൽ നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയം എന്ന് മറുപടി

സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു .തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇ പി ജയരാജനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയമാണത്’ എന്നായിരുന്നു മറുപടി. പാര്‍ടി സംസ്ഥാന കമ്മിറ്റി പല വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതില്‍ നിങ്ങളോട് പറയേണ്ടത് പറയും. യോഗത്തിന്റെ നടപടി്ക്രമങ്ങളാകെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ല- തുടര്‍ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി […]

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ….? മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടോ….? എങ്കില്‍ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്….!

സ്വന്തം ലേഖിക കോട്ടയം: മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കൂടാതെ അമിത വണ്ണം, ശരീരഭാരം കുറയ്ക്കല്‍, വളരെയധികം ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുന്ന കാരണങ്ങള്‍. കാത്സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ […]

രാജ്യാന്തര മലയാളി അത് ലറ്റ് പി.യു ചിത്ര വിവാഹിതയായി;പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍

രാജ്യാന്തര അത് ലറ്റ് മലയാളിയായ പി.യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. ബംഗളൂരുവിലെ അത്ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം.ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍. കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു. ഇന്ത്യക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 2018 […]

മുഖ്യധാരാ മാധ്യമങ്ങള്‍ ഫാസിസത്തിന്റെ ആര്‍മിയായി പ്രവർത്തിക്കുന്നു; ബദല്‍ സംവിധാനം ആവശ്യമാണ്; കേരളം ഇതുവരെ ഫാസിസത്തെ പ്രതിരോധിച്ചു എന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ സൂക്ഷിക്കണം; അരുന്ധതി റോയ്

സ്വന്തം ലേഖകൻ വയനാട്: മുഖ്യധാരാ മാധ്യമങ്ങൾ ഫാഷിസത്തിന്റെ ആർമിയായി മാറിയതായും ഇതിനെ പ്രതിരോധിക്കാൻ ബദൽ മാധ്യമങ്ങളുടെ സാധ്യത തേടണമെന്നും പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി. മാനന്തവാടി ദ്വാരകയിൽ ആരംഭിച്ച പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ ‘പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും’ എന്ന തലക്കെട്ടിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസുമായി സംഭാഷണം നടത്തുകയായിരുന്നു അവർ. ‘ഇത്തരം ഒരു സാഹചര്യത്തിന് കാരണം മാധ്യമങ്ങളും ഭരണകൂടവും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിനാലാണ്. രാജ്യം നടത്തുന്നത് നാലു പേരാണ്. രണ്ടുപേർ വാങ്ങുകയും രണ്ടുപേർ വിൽക്കുകയും ചെയ്യുന്നു […]

കത്ത് വിവാദം; മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; ഫോറൻസിക് പരിശോധനയ്ക്ക് നൽകി ; അനിലിന്‍റെ മൊബൈലും പരിശോധിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് നൽകി. ഡി ആർ അനിലിന്‍റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് നൽകി. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയത്. തുടർന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിച്ചിരുന്നു. താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് […]

അടുത്ത സാമ്പത്തിക വര്‍ഷം 9000 കോടിരൂപയുടെ കുറവുണ്ടാകും; പുതിയ ബഡ്ജറ്റിനൊരുങ്ങുന്ന സംസ്ഥാനത്തിന് ആശങ്കയേറി;കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളുടെയും നയസമീപനങ്ങളുടെയും മാറ്റമാണ് കാരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റവന്യുകമ്മി നികത്തുന്നതിനുള്ള സഹായമുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ ഗ്രാന്റുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷം 9000 കോടിരൂപയുടെ കുറവുണ്ടാകും.അതോടെ പുതിയ ബഡ്ജറ്റിനൊരുങ്ങുന്ന സംസ്ഥാനത്തിന് ആശങ്കയേറി. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളുടെയും നയസമീപനങ്ങളുടെയും മാറ്റമാണ് കാരണം. ജനുവരി മൂന്നാം വാരത്തിലാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.മുൻപ് ഇല്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ടെന്നാണ് ധനവകുപ്പ് പറയുന്നത്. റവന്യു കമ്മി ഗ്രാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 6,716 കോടി രൂപ കുറഞ്ഞു. ഈ വര്‍ഷത്തെ കടമെടുപ്പു പരിധിയില്‍ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജി.എസ്.ടി വരുമാന നഷ്ടപരിഹാരത്തില്‍ […]

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി അല്‍–നസര്‍ എഫ്സിക്ക് സ്വന്തം;കരാര്‍ ഒപ്പിട്ട വിവരം ക്ലബ് പുറത്തു വിട്ടു; 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്ന് റിപ്പോർട്ട്; പുതിയ ഫുട്ബോള്‍ ലീഗിനെ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റൊണാള്‍ഡോ.

സ്വന്തം ലേഖകൻ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറേബ്യയിലെ പ്രോ ലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ടു . ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചരിത്രം പിറക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വൻ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് ക്ലബിനു മാത്രമല്ല, സൗദി ലീഗിനും രാജ്യത്തിനും വരാനിരിക്കുന്ന തലമുറകൾക്കും എല്ലാ യുവതീയുവാക്കൾക്കും ഏറ്റവും മികച്ചവരാകാൻ പ്രചോദനമേകുമെന്ന് തീർച്ചയെന്നാണ് അൽ നസർ ക്ലബ് […]

രാജ്യത്ത് അരി കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; മൊത്തം കയറ്റുമതി 126.97 ലക്ഷം ടൺ; ഏറ്റവും പുതിയ കണക്കുകള്‍ അറിയാം….!

സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് നടപ്പു സാമ്പത്തിക വര്‍ഷം അരി കയറ്റുമതിയില്‍ മികച്ച നേട്ടം. കണക്കുകള്‍ പ്രകാരം, ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സുഗന്ധ ബസുമതി അരി, ബസുമതി ഇതര അരി എന്നിവയുടെ കയറ്റുമതി 7.37 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, മൊത്തം കയറ്റുമതി 126.97 ലക്ഷം ടണ്ണായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 118.25 ലക്ഷം ടണ്ണാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഇനം അരിയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, മൊത്തം കയറ്റുമതി രംഗം […]