രാജ്യത്ത് അരി കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; മൊത്തം കയറ്റുമതി 126.97 ലക്ഷം ടൺ;  ഏറ്റവും പുതിയ കണക്കുകള്‍ അറിയാം….!

രാജ്യത്ത് അരി കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; മൊത്തം കയറ്റുമതി 126.97 ലക്ഷം ടൺ; ഏറ്റവും പുതിയ കണക്കുകള്‍ അറിയാം….!

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് നടപ്പു സാമ്പത്തിക വര്‍ഷം അരി കയറ്റുമതിയില്‍ മികച്ച നേട്ടം.

കണക്കുകള്‍ പ്രകാരം, ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സുഗന്ധ ബസുമതി അരി, ബസുമതി ഇതര അരി എന്നിവയുടെ കയറ്റുമതി 7.37 ശതമാനമാണ് ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ, മൊത്തം കയറ്റുമതി 126.97 ലക്ഷം ടണ്ണായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 118.25 ലക്ഷം ടണ്ണാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഇനം അരിയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, മൊത്തം കയറ്റുമതി രംഗം മികച്ച നേട്ടമാണ് കൈവരിക്കുന്നത്. 2022- 23 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 24.97 ലക്ഷം ബസുമതി അരിയും, 102 ലക്ഷം ടണ്‍ ബസുമതി ഇതര അരിയുമാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.

എന്നാല്‍, മുന്‍ വര്‍ഷം ഇതേ കാലയളവില്‍, 21.59 ദശലക്ഷം ടണ്‍ ബസുമതി അരിയും, 96.66 ദശലക്ഷം ടണ്‍ ബസുമതി ഇതര അരിയും മാത്രമാണ് കയറ്റുമതി ചെയ്തത്.

യുഎസ്, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരമ്പരാഗത വിപണിയിലേക്കാണ് ബസുമതി അരി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
അതേസമയം, ബസുമതി ഇതര അരിക്ക് ആഫ്രിക്കന്‍ വിപണിയിലാണ് കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്.

കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ രാജ്യത്ത് നിന്നും നുറുക്കരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന്റെയും, വിലക്കയറ്റം തടയുന്നതിന്റെയും ഭാഗമായിരുന്നു നിരോധനം.