കത്ത് വിവാദം; മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; ഫോറൻസിക് പരിശോധനയ്ക്ക് നൽകി ; അനിലിന്‍റെ മൊബൈലും പരിശോധിക്കും

കത്ത് വിവാദം; മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; ഫോറൻസിക് പരിശോധനയ്ക്ക് നൽകി ; അനിലിന്‍റെ മൊബൈലും പരിശോധിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് നൽകി. ഡി ആർ അനിലിന്‍റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് നൽകി. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയത്.

തുടർന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി ഡി ആർ അനിൽ. മാറി നിൽക്കാൻ ആണ് പാർട്ടി ആവശ്യപ്പെട്ടത്. ഒറ്റപ്പെടുത്തിയതല്ല. കോർപ്പറേഷനുമായി ബന്ധപ്പെട്ട വിഷയമല്ല തന്റെ കത്തിലുള്ളത്. നാളെ രാജി നൽകുമെന്നും ഡി ആർ അനിൽ പറഞ്ഞു.