അടുത്ത സാമ്പത്തിക വര്‍ഷം 9000 കോടിരൂപയുടെ കുറവുണ്ടാകും; പുതിയ ബഡ്ജറ്റിനൊരുങ്ങുന്ന സംസ്ഥാനത്തിന് ആശങ്കയേറി;കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളുടെയും നയസമീപനങ്ങളുടെയും മാറ്റമാണ് കാരണം

അടുത്ത സാമ്പത്തിക വര്‍ഷം 9000 കോടിരൂപയുടെ കുറവുണ്ടാകും; പുതിയ ബഡ്ജറ്റിനൊരുങ്ങുന്ന സംസ്ഥാനത്തിന് ആശങ്കയേറി;കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളുടെയും നയസമീപനങ്ങളുടെയും മാറ്റമാണ് കാരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റവന്യുകമ്മി നികത്തുന്നതിനുള്ള സഹായമുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ ഗ്രാന്റുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷം 9000 കോടിരൂപയുടെ കുറവുണ്ടാകും.അതോടെ പുതിയ ബഡ്ജറ്റിനൊരുങ്ങുന്ന സംസ്ഥാനത്തിന് ആശങ്കയേറി.

കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളുടെയും നയസമീപനങ്ങളുടെയും മാറ്റമാണ് കാരണം. ജനുവരി മൂന്നാം വാരത്തിലാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.മുൻപ് ഇല്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ടെന്നാണ് ധനവകുപ്പ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യു കമ്മി ഗ്രാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 6,716 കോടി രൂപ കുറഞ്ഞു. ഈ വര്‍ഷത്തെ കടമെടുപ്പു പരിധിയില്‍ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജി.എസ്.ടി വരുമാന നഷ്ടപരിഹാരത്തില്‍ അനുകൂല തീരുമാനം വന്നിട്ടില്ല.

സംസ്ഥാനത്തിന്റെ വായ്പാബാദ്ധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 37.18 ശതമാനമാണ്. ഇത് 25 ശതമാനത്തില്‍ പിടിച്ചുനിറുത്തണമെന്നാണ് ധനകാര്യകമ്മിഷന്‍ പറയുന്നത്. എന്നാല്‍, കേന്ദ്രസഹായം ഇതനുസരിച്ച്‌ കൂട്ടുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വികസന സൂചികകള്‍ കണക്കിലെടുത്ത് വര്‍ഷംതോറും കുറച്ചുകൊണ്ടുവരുന്ന സമീപനമാണുള്ളത്.3.9ശതമാനം കിട്ടിയിരുന്ന കേന്ദ്രവിഹിതം ഇപ്പോള്‍ 1.9 ശതമാനമായി കുറഞ്ഞു.

അതേസമയം, കൊവിഡും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്ന സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാനസൗകര്യമേഖലയില്‍ പിന്നാക്കം പോകാന്‍ സംസ്ഥാനത്തിനാകില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം വരുമാനം കൂട്ടാന്‍ കടുത്ത നടപടികള്‍ക്ക് മുതിരാതെയാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചത്.

പൊതുകടം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന കടുംപിടിത്തത്തില്‍ ഇതുവരെ ഇളവൊന്നുമില്ല. നികുതി കൂട്ടാനാകാത്ത ജി.എസ്.ടിക്കാലത്ത് വരുമാനം കണ്ടെത്താന്‍ പുതുവഴികള്‍ തേടുകയാണ് ധനമന്ത്രി.

പൊതുകടം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന കടുംപിടിത്തത്തില്‍ ഇതുവരെ ഇളവൊന്നുമില്ല. നികുതി കൂട്ടാനാകാത്ത ജി.എസ്.ടിക്കാലത്ത് വരുമാനം കണ്ടെത്താന്‍ പുതുവഴികള്‍ തേടുകയാണ് ധനമന്ത്രി.
ഇക്കുറി കേന്ദ്രബഡ്ജറ്റിന് മുൻപേ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നുവെന്ന സവിശേഷതയുണ്ട്. സമ്പുര്‍ണ്ണ ബഡ്ജറ്റ് പാസാക്കി വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വരുമാന വര്‍ദ്ധനവിനും സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. യാഥാര്‍ത്ഥ്യബോധത്തോടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാണ് രണ്ടാംബഡ്ജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒരുങ്ങുന്നതെന്നാണ് സൂചന.