സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ ; സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്തു ; ഒടുവിൽ പ്രീക്വാർട്ടർ കാണാതെ മെക്സിക്കോയ്ക്ക് മടക്കം; തിരിച്ചടിയായത് ഗോൾ വ്യത്യാസം ; 1978-ന് ശേഷം ഇതാദ്യമായി മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി

ദോഹ: മത്സരത്തിന്റെ തുടക്കം മുതൽ സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ, ഒടുവിൽ പ്രീ ക്വാർട്ടർ കാണാതെ മടക്കം. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോൾ വ്യത്യാസമായിരുന്നു. നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്സിക്കോയ്ക്ക്, ഗോൾശരാശരിയിൽ പിന്നിലായതാണ് പുറത്തേയ്ക്ക് വഴി കാട്ടിയത്. വലയിലെത്തിച്ച രണ്ട് ഗോളുകൾ ഓഫ് സൈഡായതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.ഇതോടെ സൗദി അകത്തേയ്ക്കും മെക്സിക്കോ പുറത്തേയ്ക്കും. ഹെന്റി മാർട്ടിനും ലൂയിസ് ഷാവേസുമാണ് മെക്സിക്കോയ്ക്കായി സ്കോർ ചെയ്തത്. സൗദിക്കായി സലീം അൽ ദൗസാരി ഗോൾ സ്വന്തമാക്കി. ഗോളടിച്ച് കൂട്ടാൻ ലക്ഷ്യമിട്ടാണ് മെക്സിക്കോ […]

യു.എ.ഇയിലെ ചോക്ലേറ്റ് കമ്പനിയില്‍ പാക്കിംഗ് ജോലി; വിസ വാഗ്ദാനം നല്‍കി പണം തട്ടിയത് നൂറോളം പേരില്‍ നിന്ന്; ആലപ്പുഴ സ്വദേശിനിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലീസ്

സ്വന്തം ലേഖിക ആലപ്പുഴ: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ നടുവിലെ മഠത്തില്‍ പറമ്പില്‍ വിഷ്ണുവിൻ്റെ ഭാര്യ ഹരിത (അമ്മു -24) ആണ് അറസ്റ്റിലായത്. നൂറോളം പേരില്‍ നിന്ന് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിരുന്നതു പ്രകാരം യു.എ.ഇയില്‍ നിന്നും നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയ യുവതിയെ വിമാന താവള സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരം അറിഞ്ഞ് പുന്നപ്ര പൊലീസ് എത്തി യുവതിയെ […]

പോളണ്ടിനെ പഞ്ഞിക്കിട്ട് മിശിഹയും പിള്ളേരും പ്രീക്വാർട്ടറിലേക്ക് ; അർജന്റീനൻ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; ജൂലിയൻ അൽവാരസും, അലിസ്റ്ററും അർജന്റീനയ്ക്കായി ഗോൾ നേടി ; ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ മെസ്സിപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേയ്ക്ക്; പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയിലാണ് എതിരാളി

ദോഹ : പോളണ്ടിന്റെ പ്രതിരോധ മതിൽ തകർത്ത് അർജന്റീന. എണ്ണം പറഞ്ഞ രണ്ട് ഗോളിൽ മെസ്സിപ്പട പ്രീക്വാർട്ടറിൽ. ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിനെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് അർജന്റീന ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ജൂലിയൻ അൽവാരസും, അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ സൗദിയോട് തോൽവി ഏറ്റുവാങ്ങിയ മെസ്സിപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലേയ്ക്ക് എത്തുന്നത്. ആസ്ത്രേലിയയാണ് പ്രീക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി. കളിയിലുടനീളം നിരന്തരം പൊളണ്ട് ബോക്സ് ലക്ഷ്യമാക്കി പായുന്ന അർജന്റീനൻ താരങ്ങളുടെ മുന്നേറ്റമായിരുന്നു കണ്ടത്. കളിയുടെ ആദ്യ […]

ശബരിമല പ്രവേശന വിവാദം; ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണം; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതിയില്‍

സ്വന്തം ലേഖിക ന്യുഡൽഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹര്‍ജിയില്‍ സംസ്ഥാനത്തിൻ്റെ മറുപടി കോടതി തേടിയിരുന്നു. അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടുണ്ട്. പമ്പയിലും തിരക്ക് കുറവാണ് അറുപതിനായിരത്തിലധികം പേരാണ് വെര്‍ച്വല്‍ […]