ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ….? മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടോ….? എങ്കില്‍ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്….!

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ….? മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടോ….? എങ്കില്‍ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്….!

സ്വന്തം ലേഖിക

കോട്ടയം: മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക.

പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കൂടാതെ അമിത വണ്ണം, ശരീരഭാരം കുറയ്ക്കല്‍, വളരെയധികം ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുന്ന കാരണങ്ങള്‍.

കാത്സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ശരീരത്തിലെ ചില തരം ധാതുക്കള്‍ നിങ്ങളുടെ മൂത്രത്തില്‍ അടിഞ്ഞുകൂടുമ്പോള്‍ ആണ് വൃക്കയ്ക്കുള്ളില്‍ ഇത്തരം കല്ലുകള്‍ രൂപം കൊള്ളുന്നത്.

കുറഞ്ഞ അളവില്‍ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിര്‍ജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമല്‍ പ്രോട്ടീന്‍, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, ഓക്സലേറ്റ്, എന്നിവയുള്‍പ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും.

പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…

ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, വേദന
മൂത്രത്തിന്റെ നിറം മാറുക
മൂത്രത്തില്‍ രക്തം
ഉറക്കമില്ലായ്മ
ഛര്‍ദ്ദി
കാലുകളില്‍ വീക്കം
ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരിക.
കടുത്ത പനി