കോടതിയുടെ പരിഗണനയിലുള്ള വിഷയം; കോടതിയുടെ തീരുമാനം വരും മുൻപേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്’: പ്രതികരിച്ച് കെ മുരളീധരന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കോടതിയുടെ തീരുമാനം വരും മുൻപേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍ എംപി. ഭരണഘടനയെ വിമര്‍ശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാല്‍ വീണ്ടും ആരെങ്കിലും കോടതിയില്‍ പോയാല്‍ രാജി വെക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്‍ കെപിസിസി സ്ഥാനമൊഴിയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. താഴെ തട്ടില്‍ പുനസംഘടന നടക്കാത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പല കമ്മിറ്റിയും നിര്‍ജീവമായ സ്ഥിതിയാണ്. അതിന് മാറ്റമുണ്ടാകണം. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സ്ഥിതി […]

അയ്യൻ കുന്നിലെ ബഫർ സോൺ അടയാളപ്പെടുത്തൽ കർണാടക നിഷേധിച്ചു;തങ്ങൾക്കും അറിയില്ലെന്ന് വനം, റവന്യൂ വകുപ്പുകൾ;പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി;വനം വകുപ്പിൻ്റെ ജീപ്പിൽ എത്തിയ സംഘമാണ് അടയാളപ്പെടുത്തലുകൾ നടത്തിയതെന്ന് നാട്ടുകാർ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കൂടുതൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി.അടയാളപ്പെടുത്തലുകൾ കർണാടക നിഷേധിച്ചതോടെ വനം വകുപ്പും റവന്യൂ വകുപ്പും കൈ മലർത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ആദ്യം പാലംകടവ് മേഖലകളിൽ ആറിടങ്ങളിൽ ആണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയത്. പഞ്ചായത്ത് അംഗങ്ങളും കർഷകരും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ 14 ഇടങ്ങളിൽ കൂടി അടയാളപ്പെടുത്തലുകൾ കണ്ടെത്തി.കർണ്ണാടക വനം വകുപ്പാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയരുമ്പോൾ ജില്ലാഭരണകൂടം ഇത് നിഷേധിച്ചിരിക്കുകയാണ്. പാലംകടവിൽ പാലത്തിനു സമീപം റോഡിൽ മൂന്നിടങ്ങളിൽ ജി.പി 111 എന്നും കളിത്തട്ടുംപാറയിൽ […]

രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്;മന്ത്രി പി.രാജീവും ജോണ്‍ ബ്രിട്ടാസ് എം.പിയും സ്പീക്കര്‍ എ.എന്‍. ഷംസീറും

സ്വന്തം ലേഖകൻ കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പി സര്‍ക്കാറിനും സംഘ്പരിവാറിനുമെതിരെ ആഞ്ഞടിച്ച്‌ മന്ത്രി പി.രാജീവും ജോണ്‍ ബ്രിട്ടാസ് എം.പിയും സ്പീക്കര്‍ എ.എന്‍. ഷംസീറും. നവോത്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാജീവും ബ്രിട്ടാസും രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ആര്‍.എസ്.എസുമായി സംവദിച്ച്‌ അവരുടെ സംസ്കാരം മാറ്റിയെടുക്കാനാകുമോ എന്ന് ജോണ്‍ ബ്രിട്ടാസ് വേദിയിലുണ്ടായിരുന്ന മുജാഹിദ് നേതാക്കളെ ചൂണ്ടി ചോദിച്ചു. രാജ്യം അതി ഗൗരവതരമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. മുസ്ലിം നാമധാരിയായ ഒരാള്‍പോലും പാര്‍ലമെന്‍റില്‍ ഇല്ലാത്ത കക്ഷിയാണ് ഇന്ത്യ ഭരിക്കുന്നത്. […]

വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു ; പിന്‍വശത്തെ കാലിന് പരിക്ക്; അണുബാധ മൂലമാണ് കടുവ ചത്തതെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ വയനാട്: വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രാവിലെ ഏഴുമണിയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം ഉണ്ടായ അണുബാധ മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ആറ് വയസോളം പ്രായമുള്ള പെണ്‍ കടുവയാണ് ചത്തത്. സ്വകാര്യവ്യക്തിയുടെ കാപ്പിതോട്ടത്തിലാണ് ചത്ത നിലയിൽ കണ്ടത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം അറിയിച്ചു. സുൽത്താൻ ബത്തേരി വട്ടത്താനി ഗാന്ധിനഗറിലാണ് കഴിഞ്ഞ ദിവസം കടുവയെ […]

പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയില്‍വേ; നടപടി റിസർവേഷൻ സീറ്റുകള്‍ കയ്യേറുന്നതിനെ തുടര്‍ന്ന്; മാറ്റം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്. റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് മാറ്റം. അതേസമയം 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും. അതേസമയം പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. ഇവയാണ് ആ ട്രെയിനുകള്‍. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ […]

മോഷണമുതല്‍ വില്‍ക്കാനെത്തി കട ഉടമയുടെ മൊബൈലുമായി കടന്നു; പ്രതികളെ തിരിച്ചറിഞ്ഞത് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്; പൊലീസിനെ ഞെട്ടിച്ച്‌ ന്യൂജെന്‍ കള്ളന്മാര്‍ ഒടുവിൽ പിടിയിലായത് ഇങ്ങനെ….!

സ്വന്തം ലേഖിക മാള: മോഷ്ടിച്ച ബാറ്ററി കടയില്‍ വിറ്റതിന് ശേഷം ഉടമയുടെ മൊബൈല്‍ മോഷ്ടിച്ച സംഘത്തിലൊരാള്‍ പിടിയില്‍. മാള ടൗണില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെ മാള എസ്.ഐ വി.വി. വിമല്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു. കടയില്‍ നിന്ന് […]

ചേർത്തല നഗരത്തിലെ രണ്ട് ഓഫീസുകളിൽ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നൽ പരിശോധന ; രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരും, ഓഫീസിലെത്താത്തവരും കുടുങ്ങി ; രജിസ്റ്ററുകളടക്കം പരിശോധിച്ചതിൽ വൻക്രമക്കേടുകൾ; കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

സ്വന്തം ലേഖകൻ ചേർത്തല: ചേർത്തല നഗരത്തിലെ രണ്ട് ഓഫീസുകളിൽ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നൽ പരിശോധന. രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരെയും ഓഫീസിലെത്താത്തവരെയും മന്ത്രി പിടികൂടി. രജിസ്റ്ററുകളടക്കം പരിശോധിച്ച മന്ത്രി കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപെടുത്തി. വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു പരിശോധന. സിവിൽ സ്റ്റേഷനിലെ മണ്ണു പരിവേഷണ ഓഫീസ്, ചേർത്തല നഗരസഭ കൃഷിഭവൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മണ്ണ് പരിവേഷണ ഓഫീസിലെ 18 പേരിൽ കേവലം മൂന്നുപേരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. രണ്ട് ഓഫീസുകളിലും ഹാജർ ബുക്കുകളിലടക്കംക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ വിവരങ്ങൾ അതാതു വകുപ്പിലെ […]

ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ്

കാർ അപകടത്തില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരുക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരുക്കുണ്ട്. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ത്താണ് […]

അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവോലി പുറത്തേട്ട് ബാബുരാജിൻറെ ആത്മഹത്യ;പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്‌

സ്വന്തം ലേഖകൻ ഇടുക്കി: മൂലമറ്റം അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവോലി പുറത്തേട്ട് ബാബുരാജി(52)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്‌.ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പഞ്ചായത്തംഗംകൂടിയായ സി.പി.എം. നേതാവിനെതിരേ കേസെടുക്കാന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സി.പി.എം.നേതാവിന്റെ ഭീഷണിമൂലമാണ് ജീവനൊടുക്കുന്നതെന്ന ബാബുരാജിന്റെ മരണക്കുറിപ്പിലെ പരമാര്‍ശം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ജീവനക്കാരുടെ സംഘടനകളും ബാബുരാജിന്റെ കുടുംബാംഗങ്ങളും ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോലീസ് വ്യാപകമായി മൊഴിയെടുത്തിരുന്നു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, […]

അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട, എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി’; മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങി; തിരികെ ലഭിക്കാൻ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നല്കി ഒൻതാംക്ലാസുകാരൻ

സ്വന്തം ലേഖകൻ തൊടുപുഴ: കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ നിരവധി മാർ​ഗങ്ങൾ ആളുകൾ തേടാറുണ്ട്. തൊടുപുഴയിൽ ഒൻപതാംക്ലാസുകാരൻ അച്ഛന് നല്കിയ പണം തിരികെ ലഭിക്കാൻ പൊലീസിൽ അപേക്ഷ നല്കുകയും, അപേക്ഷയിൽ പറയുന്ന വാക്കുകളിലെ നിഷ്ക്കളങ്കളങ്കതയും ഇപ്പോൾ ചർച്ചയാകുന്നു. മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങിയെന്നും ചോദിച്ചിട്ട് തിരിച്ചുകൊടുത്തില്ലെന്നുമാണ് 9–ാം ക്ലാസുകാരന്റെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം. നടൻ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയിൽ നിന്ന് പണം കിട്ടാൻ പൊലീസ് ഇടപെട്ടാൽ നടക്കുമെന്ന […]