ഷാരോൺ കൊലക്കേസ്; പ്രതിയായ ഗ്രീഷ്മ സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; മുന്‍കൂട്ടി നിശ്ചയിച്ച ശുചിമുറിയില്‍നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോയത് ഉദ്യോ​ഗസ്ഥരുടെ വീഴ്ച; രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഷാരോൺ വധശ്രമക്കേസിലെ പ്രതി ​ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ആത്മഹത്യാശ്രമത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശുചിമുറിയില്‍ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി പറഞ്ഞിരുന്നു. […]

പാലാ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കുളളിൽ പ്രതിയെ പിടികൂടി പോലീസ്; കൊല്ലം അയിരനല്ലൂർ സ്വദേശി പിടിയിലായത് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖിക കോട്ടയം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയിരനല്ലൂർ നെടിയറ ഭാഗത്ത് പ്രീത വിലാസം വീട്ടിൽ പ്രഭാകരൻ മകൻ പ്രവീൺ (21) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ചെത്തിമറ്റം ഭാഗത്തു നിന്നും പാലാ സ്വദേശിയായ മാത്യു പാപ്പച്ചൻ്റെ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവാവിനെ ശാസ്ത്രീയമായ പരിശോധനയിലൂടെ മണിക്കൂറുകൾക്കുള്ളില്‍ തന്നെ നെല്ലിയാനി ബിവറേജ് […]

വധശ്രമം ഉൾപ്പെട്ടെ നിരവധി ക്രിമിനൽ കേസുകൾ; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ക്രിസ്റ്റീൻ സി ജോസഫിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; നടപടി ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. അതിരമ്പുഴ, അമ്മഞ്ചേരി , തെള്ളകം ഭാഗത്ത് ചൂരക്കുളം വീട്ടിൽ ജോസഫ് മകൻ ക്രിസ്റ്റീൻ സി.ജോസഫ് (30) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നിലവില്‍ ഏറ്റുമാനൂരിലുള്ള ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിൽ […]

“പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടിക്കൊല്ലുന്നു… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…”; പ്രണയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടൻ ഹരീഷ് പേരടി

സ്വന്തം ലേഖിക കൊച്ചി: പ്രണയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടന്‍ ഹരീഷ് പേരടി. പാറശാലയിലെ ഷാരോണിന്റെയും കണ്ണൂരിലെ വിഷ്ണുപ്രിയയുടെയും കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടിക്കൊല്ലുന്നെന്നും, പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നെന്നും പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. പ്രണയത്തെ പഠിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ആധുനിക മനുഷ്യനാവുന്നുള്ളൂവെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു…പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ […]

കോട്ടയം ജില്ലാ ആശുപത്രിയിൽ വെച്ച് കെ.ജി.എസ്.എൻ.എ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയ്ൻ നടന്നു; ലഹരി വിരുദ്ധ റാലിയും നടത്തി; വീഡിയോ കാണാം

സ്വന്തം ലേഖിക കോട്ടയം: കെ.ജി.എസ്.എൻ.എ കോട്ടയം ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയ്ൻ ഇന്ന് രാവിലെ കോട്ടയം ജില്ലാ ആശുപത്രിയിൽ വെച്ച് നടന്നു. കെ.ജി.എസ്.എൻ.എ ജി എച്ച് യൂണിറ്റും, മെഡിക്കൽ കോളേജ് യൂണിറ്റും സംയുക്തമായി ടൗൺ ചുറ്റി ലഹരി വിരുദ്ധ റാലി നടത്തി. ജിഎച്ച് യൂണിറ്റിന്റെയും മെഡിക്കൽ കോളേജ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. വീഡിയോ കാണാം ജി എച്ച് യൂണിറ്റ് പ്രസിഡന്റ്‌ ഫാമിയ ആയൂബ് ഖാന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ സാർ ഉദ്ഘാടനം ചെയ്തു. […]

“‌ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, കാല് തല്ലിയൊടിക്കും…..! വിദ്യാ‍ര്‍ത്ഥി സമരത്തിനിടെ കോളേജിലെത്തി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ ഭീഷണി: എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു

സ്വന്തം ലേഖിക തൃശ്ശൂര്‍: വിദ്യാ‍ര്‍ത്ഥി സമരത്തിനിടെ തൃശ്ശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. എസ്‌എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അസം മുബാറക് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ട‍ര്‍ ദിലീപിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അന്യായമായി സംഘം ചേരല്‍, അതിക്രമിച്ച്‌ കടക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിദ്യാ‍ര്‍ത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്‌എഫ്‌ഐ തൃശ്ശൂര്‍ […]

സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്നവർക്കെ അഡൾട്ട് മോഡലിങ് സാധ്യമാകൂ; എന്റെ ഫാൻസിൽ 40 ശതമാനം മലയാളികളാണ്; പരമാവധി മാദകത്വത്തോടെ അവതരിപ്പിക്കുകയെന്നതാണ് പ്രധാനം; പാൻ ഇന്ത്യ ആയി പ്രേക്ഷകരെ ഉണ്ടാക്കുക എന്നത് തന്നെയാണ് എൻ്റെ പ്രയോറിറ്റി; ചർച്ചയായി രശ്മി ആർ നായരുടെ വാക്കുകൾ….

സ്വന്തം ലേഖിക കൊച്ചി: കേരളത്തിൽ ഇപ്പോഴും അഡൾട്ട് മോഡലുകൾക്ക് കൽപ്പിച്ചിരിക്കുന്ന അയിത്തം വിട്ടുമാറിയിട്ടില്ല. കളിയാക്കലുകളെയും വിമർശനങ്ങളെയുമെല്ലാം പ്രതിരോധിക്കുന്നവർക്ക് മാത്രമേ കേരളത്തിൽ അഡൾട്ട് മോഡലിങ് സാധ്യമാകൂ. സമൂഹമാധ്യമങ്ങളിലായാലും സാമൂഹിക പരിസരങ്ങളിലായാലും ഇതിനെ മറികടന്നുകൊണ്ട് പോരടിച്ചു നിൽക്കാൻ മനക്കട്ടിയുള്ളവർക്ക് മാത്രമേ കഴിയൂ. അതിൽ ലിംഗവ്യത്യാസമില്ല. സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് അഡൾട്ട് മോഡലിങ്ങുമായി മുന്നോട്ടുപോകാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് രശ്മി ആർ നായർ. ഒരു സ്വകാര്യ മാധ്യമത്തിനോടുള്ള രശ്മിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. രശ്മി ആർ നായരുടെ വാക്കുകളിലേക്ക്; കിസ് ഓഫ് ലവ് […]

ഇന്നത്തെ(31/10/2022)വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ(31/10/2022)വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹Rs.7,500,000/- (75 Lakhs)WT 529148Consolation Prize – ₹8,000/- WN 529148  WO 529148 WP 529148  WR 529148 WS 529148  WU 529148 WV 529148  WW 529148 WX 529148  WY 529148  WZ 529148   2nd Prize – 500,000/- (5 Lakhs)WN 572708 3rd Prize – ₹100,000/- (1 Lakh) WN 728135 WO 605680 WP 454446 WR 781264 WS […]

കുറ്റങ്ങളെല്ലാം വായിച്ചു കേള്‍പ്പിക്കും, മറുപടി പറയണം; നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും; ദിലീപും ശരത്തും വിചാരണ കോടതിയില്‍ ഹാജരായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം വായിച്ച് കേള്‍പ്പിക്കല്‍ നടപടിക്കായി ദിലീപും കൂട്ടുപ്രതി ശരത്തും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണത്തിന്റെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസില്‍ തുടരന്വേഷണം നടത്തിയത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് .ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷഷണ […]

പുരുഷസുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു; പിന്നാലെ സ്വയം കൈ മുറിച്ച് പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: പുരുഷ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാന്‍ഡിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പതിനഞ്ചുകാരിയാണ് സുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനാണ് അക്രമത്തില്‍ പരിക്കേറ്റത്. തിരക്കൊഴിഞ്ഞ ബസിനകത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് സുഹൃത്തിന്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ആറ് മാസത്തോളമായി പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികാസ്വാത്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് കുടുംബം പറഞ്ഞു. പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ […]