നവംബര്‍ യുഡിഎഫിന് സമരക്കാലം..! സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം; അരിവില വര്‍ധനവില്‍ പോലും സര്‍ക്കാര്‍ ഇടപെടുന്നില്ല; ബോര്‍ഡ് എഴുതിയതുകൊണ്ടുമാത്രം ലഹരിവില്‍പ്പന അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

സ്വന്തം ലേഖകന്‍ കൊച്ചി: നവംബര്‍മാസത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് പ്രതിപക്ഷം. നവംബര്‍ 3 മുതല്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും. നവംബര്‍ ഒന്നിന് യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ രണ്ടിന് മഹിളാ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് നടക്കും. നവംബര്‍ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. നവംബര്‍ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. നവംബര്‍ 14 ന് ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ എന്ന […]

കണ്ണീര്‍ തൂകി മോര്‍ബി..! മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി; പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു; മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. പുഴയില്‍ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 500ഓളം പേര്‍ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ എത്രപേര്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. രാജ്‌കോട്ട് എംപി മോഹന്‍ഭായ് കല്യാണ്‍ജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരിലുണ്ട്. ഇതില്‍ 5 പേര്‍ കുട്ടികളാണ്. ഇതിനിടെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കമ്പനിക്കെതിരെ […]

സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും; ചോദ്യപേപ്പര്‍ നിര്‍മ്മാണവും അച്ചടിയും, പരീക്ഷ നടത്തിപ്പ്, മൂല്യ നിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിന് പരീക്ഷാഭവനെ ചുമതലപ്പെടുത്തും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോ​ഗത്തിൽ തീരുമാനമായി. ചോദ്യപേപ്പര്‍ നിര്‍മ്മാണവും അച്ചടിയും, പരീക്ഷ നടത്തിപ്പ്, മൂല്യ നിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിന് പരീക്ഷാഭവനെ ചുമതലപ്പെടുത്തും. സ്പോര്‍ടസ് ഹോസ്റ്റലുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആവശ്യമായ കുട്ടികളെ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്പോര്‍ട്സ് സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ പ്രിന്‍സിപ്പല്‍ […]

കൊടിയേരിക്ക് പിന്‍ഗാമി ഗോവിന്ദന്‍ മാസ്റ്റര്‍; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദന്‍ പിബിയിലെത്തുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് ഐകണ്‌ഠ്യേന തെരഞ്ഞെടുപ്പ് നടത്തിയത്. കണ്ണൂര്‍ മൊറാഴയില്‍ പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനായി 1953 ഏപ്രില്‍ 23നാണ് ജനനം. 1996ലും 2001ലും 2021ലും തളിപ്പറമ്പില്‍നിന്ന് നിയമസഭയിലെത്തി. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഐ എം കാസര്‍കോട് ഏരിയ സെക്രട്ടറിയായും കണ്ണൂര്‍, […]

ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരം; മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും; സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും നടപടി എടുക്കുമെന്നും എസ് പി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശുചിമുറിയിലെ ലായനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പാറശ്ശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്.പി ഡി.ശില്പ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി തന്നെയാണ് ലായനി കുടിച്ച കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ അറിഞ്ഞതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി. ഉടന്‍ തന്നെ വയറു കഴുകിയെന്നും ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അണുബാധ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗ്രീഷ്മ […]

കൊച്ചിയിൽ വഴിയാത്രക്കാരൻ ബസ്സിടിച്ച് മരിച്ച സംഭവം; പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവർ പൊലീസ് പിടിയിൽ; ഇവരുടെ വാഹനത്തിൽ നിന്ന് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ നമ്പർ പ്ലേറ്റ് കണ്ടെത്തി; കേരള സ്റ്റേറ്റിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തു

കൊച്ചി: തോപ്പുംപടിയിൽ വഴിയാത്രക്കാരൻ ബസ്സിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവർ പൊലീസ് പിടിയിൽ. തൃക്കാക്കര സ്വദേശി ഇഎ അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്സല്‍ (30) എന്നിവരാണ് പിടിയിലായത്. അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. ഡ്രൈവറെ രക്ഷപ്പെടുത്താൻ ഉപയോ​ഗിച്ച ഇന്നോവ കാറിൽ നിന്നാണ് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ […]

കോട്ടയം ബാറിലെ അഭിഭാഷകന്‍ ജോസ് ചെരുവില്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരെ എല്‍ദോസ് കേസില്‍ പ്രതി ചേര്‍ത്ത് പൊലീസ്; ഹൈക്കോടതിയില്‍ അഭിഭാഷകരുടെ സമരം; ഇന്നത്തെ എല്ലാ കേസുകളും മറ്റൊരു ദിവസത്തേക്ക് മാറ്റി; പ്രവര്‍ത്തനം സ്തംഭിച്ച് കേരളാ ഹൈക്കോടതി

സ്വന്തം ലേഖകന്‍ കൊച്ചി: അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകരുടെ സമരം. കോടതി നടപടികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പരാതിക്കാരിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിഭാഷകരേയും പ്രതി ചേര്‍ത്തിരുന്നു. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ എല്‍ദോസ് മര്‍ദ്ദിച്ചുവെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അടിയന്തര ജനറല്‍ ബോഡി യോഗം […]

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള നാടകമെന്ന് സംശയം; ​ഗ്രീഷ്മയുടെ ആരോ​ഗ്യനില തൃപ്തികരം; ശുചിമുറി മാറ്റിയ വനിതാ പോലീസുകാര്‍ക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപ

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത് നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള ശ്രമമാകാം നടന്നത് . സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. മറ്റൊരു ശുചിമുറിയിൽ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറൽ എസ് പി പറഞ്ഞു അതേ സമയം ഗ്രീഷ്മയ്ക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് റൂറല്‍ […]

ബലാത്സംഗ കേസുകളില്‍ ‘രണ്ട് വിരല്‍ പരിശോധന’യ്ക്ക് വിലക്ക്; അനാവശ്യവും അശാസ്ത്രീയവുമായ പരിശോധന അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നു; സുപ്രീം കോടതി

ദില്ലി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരൽ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയായിരുന്നു. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്. […]

ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു, അവ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു; ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ചിത്രങ്ങള്‍ തിരികെ നല്‍കിയില്ല; പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു’; കൊലപാതകം ഒളിപ്പിക്കാനും, ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടാമെന്ന് ഗൂഗിളില്‍ തെരഞ്ഞു; ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ല. ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ വെരാഗ്യമാണ്. കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പടാന്‍ പരമാവധി ശ്രമിച്ചു. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷക്കുപ്പി പറമ്പില്‍ ഉപേക്ഷിച്ചു. പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ ശ്രമിച്ചെന്നും ചോദ്യം […]