പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത് ക​​ള്‍​ച്ച​​റ​​ല്‍ സം​​ഘം എ​​ന്ന പേ​​രി​​ൽ; ഓഫീസുകളിൽ കായിക പരിശീലനവും; ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും കു​​മ്മ​​ന​​ത്തു​​മു​​ള്ള പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫീ​​സു​​ക​​ള്‍ പൂ​​ട്ടി സീ​​ല്‍ ചെ​​യ്തു

സ്വന്തം ലേഖിക ഈ​​രാ​​റ്റു​​പേ​​ട്ട: ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും കു​​മ്മ​​ന​​ത്തു​​മു​​ള്ള പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫീ​​സു​​ക​​ള്‍ പോ​​ലീ​​സ് പൂ​​ട്ടി സീ​​ല്‍ ചെ​​യ്തു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് പോ​​ലീ​​സെ​​ത്തി ഓ​​ഫീ​​സു​​ക​​ള്‍ പൂ​​ട്ടി സീ​​ല്‍ ചെ​​യ്ത​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലെ ത​​ട​​വ​​നാ​​ല്‍ ഡി​​വി​​ഷ​​നി​​ല്‍ സ്ലോ​​ട്ട​​ര്‍ ഹൗ​​സി​​നു സ​​മീ​​പ​​മു​​ള്ള പീ​​സ് വാ​​ലി ക​​ള്‍​ച്ച​​റ​​ല്‍ സെ​​ന്‍റ​​ര്‍ എ​​ന്ന പേ​​രി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ച ഓ​​ഫീ​​സാ​​ണ് പാ​​ലാ ഡി​​വൈ​​എ​​സ്പി ഗി​​രീ​ഷ് പി. ​​സാ​​ര​​ഥി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം നോ​​ട്ടീ​​സ് പ​​തി​​ച്ച്‌ പൂ​​ട്ടി​​യ​​ത്. 15 വ​​ര്‍​ഷം മു​​ന്‍​പ് പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് സ്വ​​ന്ത​​മാ​​യി​​ട്ട് വാങ്ങിയ സ്ഥ​​ല​​ത്താ​​ണ് കെ​​ട്ടി​​ടം സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ക​​ള്‍​ച്ച​​റ​​ല്‍ സം​​ഘം എ​​ന്ന പേ​​രി​​ലാ​​ണ് […]

യുവനടിയെ ​ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; തന്‍റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പ്

സ്വന്തം ലേഖിക മുംബൈ: യുവനടിയെ ​ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആകാന്‍ഷ മോഹനാണ് മരിച്ചത്. മുംബൈ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ നിന്നും നടി പുറത്ത് വരാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. തന്‍റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാന്‍ഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോരുത്തോട് മൂഴിക്കലില്‍ വളര്‍ത്തുനായയെ അജ്ഞാതജീവി കൊന്നുതിന്നു; ആക്രമിച്ചത് പുലിയെന്ന് നാട്ടുകാർ

സ്വന്തം ലേഖിക മുണ്ടക്കയം: കോരുത്തോട് മൂഴിക്കലില്‍ വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ രാത്രി അജ്ഞത ജീവി കൊന്നു തിന്നു. വീട്ടുടമ വെള്ളപ്ലാക്കല്‍ സീനുവിന്റെ വളര്‍ത്തുനായയെയാണ് വ്യാഴാഴ്ച രാത്രി ചത്തനിലയില്‍ കണ്ടത്. പുലിയാണ് നായയെ കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ കോരുത്തോട്, മതമ്പ, ടി.ആര്‍ ആന്‍ഡ് ടി, ഉറുമ്പിക്കര മേഖലയില്‍, ആട്, പശു, നായ തുടങ്ങിയ നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ വനംവകുപ്പ് പ്രശ്നത്തില്‍ കാര്യമായ ഇടപെടല്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ […]

അണുബാധ ആരംഭിച്ചപ്പോഴും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യമില്ലെന്ന് മാനേജ്‌മെന്റ്; അത്യാഹിത ഘട്ടമായിട്ടും കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് ഓക്‌സിജന്‍ വേര്‍പെടുത്തിയ ശേഷം; കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല്‍വീണ് കുഞ്ഞ് മരിച്ചതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍. കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിന്‍സ് തോമസിന്റെ മകള്‍ സെറാ മരിയയുടെ മരണത്തിലാണ് ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്. പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഈ മാസം 13നാണ് കുട്ടിയെ എരുമേലിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിന് ആശുപത്രി മാനേജ്‌മെന്റ് അനുവദിച്ചില്ല. ആംബുലന്‍സ് സൗകര്യവും ഓക്‌സിജനും സമയത്ത് ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയോടെ കുട്ടിയുടെ നില വഷളായി. മെഡിക്കല്‍ കോളജിലേക്ക് […]

നായ കുറകെ ചാടി; പീരുമേട്ടിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിലിടിച്ച്‌ മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖിക പീരുമേട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിച്ച്‌ മറിഞ്ഞ് അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ ജ്ഞാന ദാസ് ( 65 ) ആണ് പരിക്കേറ്റത്. പീരുമേട് മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രത്തിന് മുൻപിലായിരുന്നു അപകടം. പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനയിലെ അംഗമാണ് ജ്ഞാന ദാസ്. പതിവു പോലെ പ്രഭാത ഭക്ഷണവുമായി താലൂക്ക് ആശുപത്രിയിലേക്ക് വരുകയായിരുന്ന ഓട്ടോ […]

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്; സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തത് ഡിവൈഎസ്പിയുടെ ഷാഡോ സംഘം; അറസ്റ്റ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയില്‍ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡാ സംഘം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മര്‍ദ്ദിച്ച പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.തെളിവായി സമര്‍പ്പിച്ച ദൃശ്യങ്ങളുമായി […]

കോട്ടയം സ്വദേശിയായ യുവാവ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു

സ്വന്തം ലേഖിക കുവൈറ്റ് സിറ്റി: ഹൃദയാഘാതം മൂലം മലയാളി യുവാവ് കുവൈറ്റില്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി മോബിന്‍ എബ്രഹാം (29) ആണ് മരിച്ചത്. ജാബര്‍ അല്‍ അഹമ്മദ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. ഒരു മാസം മുൻപാണ് കുവൈറ്റിലെത്തിയത്.

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരെ ടിഡിഎഫ് ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു; സമരക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കുമെന്ന് കരുതേണ്ടെന്ന ശക്തമായ മുന്നറിയിപ്പിന് ഫലം കണ്ടെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഒരു വിഭാഗം സംഘടന പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ച പണിമുടക്കാണ് പിന്‍വലിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമര പ്രഖ്യാപനത്തിന് എതിരെ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ശക്തമായ നിലപാടെടുത്തിരുന്നു. സമരക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കുമെന്ന് കരുതേണ്ടെന്ന ശക്തമായ മുന്നറിയിപ്പ് സമരം പിന്‍വലിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. പണിമുടക്ക് മുന്‍കൂട്ടിക്കണ്ട് സര്‍വീസുകള്‍ […]

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം; മരിച്ചത് പൊലീസ് റൗഡി ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയായ യുവാവ്

സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്‌നാട്ടില്‍ നാല് മാസത്തിനിടെ മൂന്നാമത്തെ കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയില്‍ എത്തിച്ച ചെന്നൈ അയനാവരം സ്വദേശി ആകാശാണ് മരിച്ചത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ തമിഴ്‌നാട് പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ്. റെയില്‍വേജീവനക്കാരനായ ബാലകൃഷ്ണമൂര്‍ത്തി എന്നയാളുടെ കാര്‍ തകര്‍ത്ത കേസിലെ അന്വേഷണത്തിനായാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി. കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ആകാശ്. ജൂണ്‍ 13ന് കൊടുങ്കയൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരന്‍, […]