സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്നവർക്കെ അഡൾട്ട് മോഡലിങ് സാധ്യമാകൂ; എന്റെ ഫാൻസിൽ 40 ശതമാനം മലയാളികളാണ്; പരമാവധി മാദകത്വത്തോടെ അവതരിപ്പിക്കുകയെന്നതാണ് പ്രധാനം; പാൻ ഇന്ത്യ ആയി പ്രേക്ഷകരെ ഉണ്ടാക്കുക എന്നത് തന്നെയാണ് എൻ്റെ പ്രയോറിറ്റി; ചർച്ചയായി രശ്മി ആർ നായരുടെ വാക്കുകൾ….

സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്നവർക്കെ അഡൾട്ട് മോഡലിങ് സാധ്യമാകൂ; എന്റെ ഫാൻസിൽ 40 ശതമാനം മലയാളികളാണ്; പരമാവധി മാദകത്വത്തോടെ അവതരിപ്പിക്കുകയെന്നതാണ് പ്രധാനം; പാൻ ഇന്ത്യ ആയി പ്രേക്ഷകരെ ഉണ്ടാക്കുക എന്നത് തന്നെയാണ് എൻ്റെ പ്രയോറിറ്റി; ചർച്ചയായി രശ്മി ആർ നായരുടെ വാക്കുകൾ….

സ്വന്തം ലേഖിക

കൊച്ചി: കേരളത്തിൽ ഇപ്പോഴും അഡൾട്ട് മോഡലുകൾക്ക് കൽപ്പിച്ചിരിക്കുന്ന അയിത്തം വിട്ടുമാറിയിട്ടില്ല.

കളിയാക്കലുകളെയും വിമർശനങ്ങളെയുമെല്ലാം പ്രതിരോധിക്കുന്നവർക്ക് മാത്രമേ കേരളത്തിൽ അഡൾട്ട് മോഡലിങ് സാധ്യമാകൂ. സമൂഹമാധ്യമങ്ങളിലായാലും സാമൂഹിക പരിസരങ്ങളിലായാലും ഇതിനെ മറികടന്നുകൊണ്ട് പോരടിച്ചു നിൽക്കാൻ മനക്കട്ടിയുള്ളവർക്ക് മാത്രമേ കഴിയൂ. അതിൽ ലിംഗവ്യത്യാസമില്ല.
സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് അഡൾട്ട് മോഡലിങ്ങുമായി മുന്നോട്ടുപോകാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് രശ്മി ആർ നായർ. ഒരു സ്വകാര്യ മാധ്യമത്തിനോടുള്ള രശ്മിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രശ്മി ആർ നായരുടെ വാക്കുകളിലേക്ക്;

കിസ് ഓഫ് ലവ് സമരത്തിൽ എന്റെ സംഘാടനം ഉണ്ടായിരുന്നു എന്നത് വസ്തുതയായി നിലനിൽക്കെ തന്നെ ആ സമരമാണ് എന്റെ ഐഡൻ്റിറ്റി എന്നു വിശേഷിപ്പിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഞാൻ 2010 മുതൽ സജീവമായി മോഡലിങ് പ്രൊഫഷനിൽ ഉണ്ട്. പ്ലേബോയ് അടക്കം കുറെ അന്താരാഷ്‌ട്ര കമ്പനികളുമായി ചേർന്നു പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട് .

ഒരു സാമൂഹ്യജീവി എന്ന നിലയിൽ എനിക്കു രാഷ്ട്രീയ നിലപാടുകൾ ഉണ്ട്, അഭിപ്രായങ്ങൾ ഉണ്ട്. അതൊക്കെ പരസ്യമായി പറയാൻ മടിയോ സങ്കോചമോ ഇല്ല. എളുപ്പത്തിൽ എനിക്ക് അത് പ്രകടിപ്പിക്കാൻ കഴിയുന്ന ഇടം എന്ന നിലയിൽ ആണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.

അതുപോലെ തന്നെ മോഡലിങ് പ്രൊഫഷനുമായി ബന്ധപ്പെട്ടുള്ള പ്രമോഷനുകൾക്കും ഞാൻ സോഷ്യൽ മീഡിയയെ ആണ് കാര്യമായി ആശ്രയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നു എന്ന് പറയുന്നതിനേക്കാൾ ഞാൻ സമൂഹ മാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നു എന്നതാവും ശരി.

സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ ദ്വയാർത്ഥ പ്രയോഗത്തിലൂടെയോ തെറി പറഞ്ഞോ ഒന്നും നേരിടുന്ന ആരെയും ഞാൻ മിനിമം ശ്രദ്ധ കൊടുക്കേണ്ട ഒരു മെറ്റീരിയൽ ആയി പരിഗണിക്കാറില്ല. എനിക്ക് ജീവിതത്തിൽ അത്തരം സുഹൃത്തുക്കളില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത്തരം മനുഷ്യരാരും എൻ്റെ സാമൂഹിക ജീവിത പരിസരത്തു വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നിലവിൽ ഉള്ള ഒരു സുഹൃത്ത് എന്നോട് എന്നല്ല മറ്റാരോടെങ്കിലും അത്തരത്തിൽ പെരുമാറുന്നു എന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും അയാൾ എൻ്റെ സാമൂഹിക ജീവിത പരിസരത്തു നിന്നും പുറത്താകും.

മലയാളിക്ക് പണം നൽകി സബ്സ്ക്രൈബ് ചെയ്തു കണ്ടൻ്റുകൾ കാണുന്ന നെറ്ഫ്ലിക്സും ആമസോൺ പ്രൈമും ഒന്നും ഒരു കാലത്ത് സുപരിചിതം ആയിരുന്നില്ല. എൻ്റെ ഫാൻ ബേസിനെ കുറിച്ച് പ്രൊഫഷണൽ ഏജൻസികൾ വഴി നടത്തിയിട്ടുള്ള അനലറ്റിക്‌സുകളിൽ നിന്ന് ഞാൻ മനസിലാക്കുന്നത് 40 ശതമാനത്തോളം മലയാളികളാണ് എന്നാണ്. ഒരു 30 ശതമാനം ശതമാനം തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യക്കാർ ആണ്. ഒരു 20 ശതമാനം ബംഗാളിൽ നിന്നാണ്. പത്തു ശതമാനത്തോളം നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ട്. അഡൽറ്റ് കണ്ടൻ്റിനു പ്രത്യേകിച്ച് ഭാഷാ ബാരിയർ ഒന്നും ഇല്ലാത്തതുകൊണ്ട് പാൻ ഇന്ത്യ ആയി പ്രേക്ഷകരെ ഉണ്ടാക്കുക എന്നത് തന്നെയാണ് എൻ്റെയും പ്രയോറിറ്റി.