വധശ്രമം ഉൾപ്പെട്ടെ നിരവധി ക്രിമിനൽ കേസുകൾ; കോട്ടയം ജില്ലയിലെ  കുപ്രസിദ്ധ ഗുണ്ട ക്രിസ്റ്റീൻ സി ജോസഫിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; നടപടി ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിൽ റിമാൻഡിൽ  കഴിയുന്നതിനിടെ

വധശ്രമം ഉൾപ്പെട്ടെ നിരവധി ക്രിമിനൽ കേസുകൾ; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ക്രിസ്റ്റീൻ സി ജോസഫിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; നടപടി ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.

അതിരമ്പുഴ, അമ്മഞ്ചേരി , തെള്ളകം ഭാഗത്ത് ചൂരക്കുളം വീട്ടിൽ ജോസഫ് മകൻ ക്രിസ്റ്റീൻ സി.ജോസഫ് (30) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

നിലവില്‍ ഏറ്റുമാനൂരിലുള്ള ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവെയാണ് കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കിയത്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.

തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.