play-sharp-fill
പുരുഷസുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു; പിന്നാലെ സ്വയം കൈ മുറിച്ച് പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

പുരുഷസുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു; പിന്നാലെ സ്വയം കൈ മുറിച്ച് പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

സ്വന്തം ലേഖകന്‍

കോഴിക്കോട്: പുരുഷ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാന്‍ഡിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പതിനഞ്ചുകാരിയാണ് സുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്.

സ്വകാര്യ ബസ് ജീവനക്കാരനാണ് അക്രമത്തില്‍ പരിക്കേറ്റത്. തിരക്കൊഴിഞ്ഞ ബസിനകത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് സുഹൃത്തിന്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ആറ് മാസത്തോളമായി പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികാസ്വാത്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് കുടുംബം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു