“നടിമാര്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ മുണ്ടും പിടിച്ച്‌ നിന്നിട്ടുണ്ട് …”; പരസ്പരം ഉണ്ടായിരുന്നത് എടാ പോടാ ബന്ധം; സോമനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച്‌ കമല്‍ ഹാസന്‍

സ്വന്തം ലേഖിക കൊച്ചി: ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് കമല്‍ ഹാസന്‍. മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണ് ഉലകനായകനുള്ളത്. കമല്‍ ചിത്രങ്ങളില്‍ മിക്കപ്പോഴും മോളിവുഡ് താരങ്ങളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. വിക്രമാണ് ഇനി പുറത്ത് വരാനുള്ള കമല്‍ ചിത്രം. ജൂണ്‍ 3 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോളിവുഡ് പ്രേക്ഷകരെ പോലെ മലയാളി പ്രേക്ഷകരും സിനിമയ്ക്കായി കാത്തിരിക്കുകയാണ്. കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു […]

കെ.ടി.ഡി.സിയുടെ ആഢംബരങ്ങള്‍ കുറഞ്ഞ തുകയ‌്‌ക്ക് കുടുംബസമേതം മൂന്ന് ദിവസം അനുഭവിക്കാം; കിടിലന്‍ ഓഫറുമായി ടൂറിസം വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു. മികച്ച ആനുകൂല്യങ്ങളുമായി ജൂണ്‍ 1 ​ മുതല്‍ സെപ്തംബര്‍ 30 വരെയാണിത്. തേക്കടി, മൂന്നാര്‍,​ പൊന്മുടി,​ കുമരകം,​ കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി റിസോര്‍ട്ടുകളിലാണിത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ രണ്ട് […]

മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് യുവാവ് രക്ഷപെട്ടത് സ്പൂണ്‍ കൊണ്ട് ഭിത്തി തുരന്ന്; രക്ഷപ്പെട്ട് പോകുന്നതിനിടെ വാഹനാപകടത്തിൽ മരണവും; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാഴ്ചക്കിടെ ചാടിപ്പോയത് മുന്ന് പേർ; കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുമ്പോള്‍..!

സ്വന്തം ലേഖിക കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ യുവാവ് മരിച്ചത് വാഹനാപകടത്തില്‍ പെട്ട്. ചികിത്സയിലിരിക്കെ തടവു ചാടിയ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (23) ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് ചാടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്തുവച്ചാണ് അപകടമുണ്ടായത്. റിമാന്‍ഡ് തടവുകാരനായ 23കാരന്‍ മുഹമ്മദ് ഇര്‍ഫാനാണ് തിങ്കളാഴ്ച്ച രാത്രി 12.30യോടെയാണ് ചാടിപ്പോയത്. സ്പൂണ്‍ ഉപയോ​ഗിച്ച്‌ ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. കല്‍പ്പകഞ്ചേരി സ്വദേശിയാണ് ഇയാള്‍. വാര്‍ഡ് മൂന്നിലെ ശുചിമുറിയുടെ ഭിത്തി സ്പൂണ്‍ കൊണ്ട് […]

മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ കുട്ടികളുടെ ലോകത്ത് നിന്ന് പടിയിറങ്ങുകയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ

സ്വന്തം ലേഖകൻ കോട്ടയം. സ്‌കൂള്‍ തുറക്കലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി, അടുത്തയാള്‍ക്ക് ചുമതല കൈമാറി മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ വിരമിച്ചു. 1989 ജൂണ്‍ ഒന്നിന് ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയായി കോഴിക്കോട് നടുവണ്ണൂര്‍ ജി.എച്ച്‌.എസിലാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ചെറുവണ്ണൂര്‍, വെച്ചൂര്‍, കലവൂര്‍,ചുനക്കര എന്നിവിടങ്ങളില്‍ ജോലിചെയ്തു. 2011 ല്‍ കുട്ടനാട് കുപ്പപ്പുറം ജി.എച്ച്‌.എസില്‍ പ്രധാനദ്ധ്യാപികയായി. കുടശ്ശനാട്, പയ്യനല്ലൂര്‍, കൊല്ലകടവ് ഹൈസ്‌കൂളുകളിലും പ്രധാനദ്ധ്യാപികയായിരുന്നു. 2019-ല്‍ ചേര്‍ത്തല ഡി.ഇ.ഒ ആയി. 2021 നവംബറിലാണ് വിദ്യാഭ്യാസ ഉപഡയറക്ടറായി കോട്ടയത്തെത്തിയത്. ആലപ്പുഴ ഇടക്കുന്നം ചാരുംമൂട് കൗസ്തുഭം വീട്ടിലാണ് […]

ബ്ലഡ് ബാങ്കുകളിൽ രക്തമില്ല; അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്നു

സ്വന്തം ലേഖകൻ പാലാ: രക്തദാതാക്കള്‍ക്കായുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകള്‍ കാലിയായി തുടങ്ങി. അടിയന്തരാവശ്യങ്ങള്‍ക്ക് രക്തം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീര്‍ണാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സ്ഥിതിയാണ് . രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും അവരും നിസഹായാവസ്ഥയിലാണ്. ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്ന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വര്‍ഷങ്ങള്‍ക്ക് മുൻപ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, […]

ഏറ്റുമാനൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം നഷ്ടമായി

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം യു.ഡി.എഫിന് നഷ്ടമായി.ആരോഗ്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷയായിരുന്ന സുനിത രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.നഗരസഭയില്‍ 3ാം വാര്‍ഡിനെ പ്രതിനിധികരിക്കുന്ന സ്വതന്ത്ര അംഗം ബീനാ ഷാജി എല്‍.ഡി.എഫ് അംഗം പി.എസ്.വിനാേദിന്റെ പിന്തുണയോടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്ന 10ാം വാര്‍ഡ് സ്വതന്ത്ര അംഗം സുനിതാ ബിനീഷ് നയം മാറ്റിയതാണ് ബീനാ ഷാജിയുടെ വിജയത്തിന് കാരണം. യുഡി.എഫ് സുനിതയ്ക്ക് ഒരു വര്‍ഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും, 3 വര്‍ഷം സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനവും വാഗ്ദാനം […]

തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെ ആയിരുന്നു അപകടം. തിരുവല്ലയിൽ നിന്നും കോഴഞ്ചേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സുനിൽ പ്രസാദ്. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സുനിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ വള്ളംകുളം മലയിൽ കിഴക്കേതിൽ മനു […]

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു; കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം

സ്വന്തം ലേഖകൻ കൊൽക്കത്ത: കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെയാണ് കുഴഞ്ഞു വീണു. മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി ഭാഷകളില്‍ പാടിയ രാജ്യത്തെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളാണ് കെ.കെ. 1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ‘പാല്‍’, ‘യാരോന്‍’ തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ […]

കോട്ടയം ജില്ലയിൽ ഇന്ന് (1.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂൺ 1 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോലടി, കാരീസ് ഭവൻ, മുണ്ടുവേലിപ്പടി, വട്ടക്കുന്ന്, സ്പ്രിങ്ങ്, പെരുംപുഴ, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി, പേമല, മറ്റം, ഫെഡറൽ ബാങ്ക്, മണ്ണാർകുന്ന്, ജാസ്, കൽപ്പാറബേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 2) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മേവട, കാവുംപടി, മോനിപള്ളി, പന്നിയാമറ്റം, പുള്ളോലിക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 […]