കഞ്ചാവ് കേസിലെ പ്രതിയെ സഹായിച്ചു; ​ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങിയ സിഐ ഉൾപ്പെടെ 3 പൊലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖിക കണ്ണൂർ: കഞ്ചാവ് കേസിലെ പ്രതിയെ സഹായിച്ച സിഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ ഇടനിലക്കാരൻ മുഖേന മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സി.ഐ എം.ഇ രാജഗോപാൽ, പ്രിൻസിപ്പൽ എസ്.ഐ പി.ജെ ജിമ്മി, ഗ്രേഡ്‌ എസ്.ഐ ശാർങ്‌ഗധരൻ എന്നിവരെ കണ്ണൂർ റൂറൽ ഐ.ജി അശോക് യാദവ് സസ്‌പെൻഡ് ചെയ്തത്. പയ്യന്നൂർ സബ് ഡിവിഷനിലെ തീരദേശ സ്റ്റേഷനായ പഴയങ്ങാടി സ്റ്റേഷനിൽ മണൽകടത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും പിടിക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുനൽകാൻ ഇടനിലക്കാർ […]

തൻ്റെ വൈവാഹിക ബന്ധം തകരാറിൽ, വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പ്രണയം; സ്ഥലംമാറ്റമായതോടെ നൽകിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്മാറി; യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

സ്വന്തം ലേഖിക ഇടുക്കി: യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയാണ് ശാന്തമ്പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32) പിരിച്ചുവിട്ടത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചല്‍ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 31നാണ് മൂന്നാര്‍ സ്വദേശി ഷീബ എയ്ഞ്ചല്‍ റാണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീബാ എയ്ഞ്ചലും മുന്‍പ് മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാംകുമാറും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ശ്യാംകുമാര്‍ […]

‘ദിലീപിന് കാവ്യയെ ഭയമായിരുന്നു; ആക്രമിക്കപ്പെട്ട നടിയോട് കൂടുതല്‍ പകയുണ്ടായിരുന്നത് കാവ്യ മാധവന്; എല്ലാറ്റിനും പിന്നിലെ ലക്ഷ്യം മറ്റൊന്ന്’; വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ കാരണങ്ങളും ദിലീപിനും കാവ്യ മാധവനുമിടയിലെ കാര്യങ്ങളും വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. ആക്രമിക്കപ്പെട്ട നടിയോട് കൂടുതല്‍ പകയുണ്ടായിരുന്നത് കാവ്യ മാധവനായിരുന്നു എന്നും അദ്ദേഹം പറയുന്നു. സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപിന് കാവ്യയെ ഭയമായിരുന്നുവെന്നും നിര്‍മാതാവ് പറയുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അവസരം മുതലെടുത്തിരിക്കാമെന്നും ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെടുന്നു. ഒരു അഭിമുഖത്തിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലിബര്‍ട്ടി ബഷീറി​ന്റെ വാക്കുകളിങ്ങനെ.. 2017 […]

കുട്ടികളുടെ ലൈബ്രറിയിലെ അവധിക്കാല ക്ലാസ് സമാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ രണ്ടു മാസം നീണ്ടുനിന്ന അവധിക്കാല ക്ലാസുകൾ സമാപിച്ചു. സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. ആർട്ടിസ്റ്റ് സുജാതൻ, തിരുവിഴ ജയശങ്കർ, കുട്ടി ഗായകൻ ജൈഡൻ , കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അഗങ്ങളായ ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീർ, ബിനോയ് വേളൂർ, എന്നിവർ പ്രസംഗിച്ചു. തുടർന്നു കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.

‘രണ്ട് പേര്‍ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല; അവരെ അവരുടെ പാട്ടിന് വിടണം”; ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി ഡോ. ഷിംന അസീസ്; വൈറലായി കുറിപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി ഡോ. ഷിംന അസീസ്. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ചാണ് ഷിംന രം​ഗത്തെത്തിയിരിക്കുന്നത്. ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും അവരെ അവരുടെ പാട്ടിന് വിടണമെന്നും ഷിംന പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ്ലൂടെയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം. കുറിപ്പിൻ്റെ പൂർണ്ണരൂപം: “സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച്‌ ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന് […]

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും; പൊലീസ് സ്റ്റേഷനില്‍ ഹാജരാകും; അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും

സ്വന്തം ലേഖിക കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. രാവിലെ ഒൻപതരയോടെ എത്തുമെന്നാണ് സൂചന. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസില്‍ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞത്. ദുബായില്‍ നിന്ന് ഇന്ന് കൊച്ചിയിലെത്താന്‍ വിജയ് ബാബു എടുത്ത ഫ്ലൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. […]

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 13000 സ്‌കൂളുകളിലായി 42,90,000 വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസിലെത്തും; ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 42,90000 വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസിലെത്തും. നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്‌.എസ്.എസില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആര്‍. അനില്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി […]

പാചക വാതക വില കുറഞ്ഞു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

സ്വന്തം ലേഖിക കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. 2223 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം ആദ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2355 രൂപ 50 പൈസയായി ഉയര്‍ന്നിരുന്നു.

നാളെയുടെ മണ്ണിൽ പുത്തൻ പ്രതീക്ഷകളുമായി പറക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ അക്ഷരനഗരിക്ക് തിലകം ചാർത്താൻ ഞങ്ങളിതാ സമർപ്പിക്കുന്നു MedCity Study Abroad (മെഡ് സിറ്റി സ്റ്റഡി അബ്രോഡ്)

സ്വന്തം ലേഖകൻ കണ്ണൂർ: നിങ്ങളുടെ കരിയർ മികവുറ്റതാക്കാൻ മികച്ച തുടക്കം കുറിക്കാൻ MedCity International Academy ഇന്ന് മുതൽ അക്ഷര നഗരിയിലും പ്രവർത്തനം ആരംഭിക്കുന്നു. 2012 ൽ ആരംഭിച്ച MedCity International Academy കണ്ണൂരിൽ ഒരു ഭാഷാപരിശീലന കേന്ദ്രമായി പ്രവർത്തിക്കുകയാണ്. IELTS, OET, PTE എന്നീ കോഴ്സുകൾക്ക് മികച്ച പരിശീലനം നൽകുന്ന MedCity International Academy ക്ക് 16 ശാഖകൾ ഉണ്ട്. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ ലഭ്യമാണ്. വിദേശ പഠന വിഭാഗമായ MedCity Overseas Corporation, MedCity International Academy യുടെ യൂണിറ്റാണ്. […]

ലോൺ തുക തിരിച്ചടച്ചിട്ടും വസ്തുവിന്റെ ആധാരം തിരിച്ചു നൽകാതെ കോട്ടയം യൂണിയൻ ബാങ്ക്; കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ലും വ​​നി​​താ സെ​​ല്ലി​​ലും ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​യി​​ലും പ​​രാ​​തി ന​​ൽകി വീട്ടമ്മ

സ്വന്തം ലേഖകൻ കു​​ട​​മാ​​ളൂ​​ര്‍: വീ​​ടു നി​​ര്‍​​മാ​​ണ​​ത്തി​​നാ​​യി ബാ​​ങ്കി​​ല്‍ പ​​ണ​​യം​​വ​​ച്ച വ​​സ്തു​​വി​​ന്‍റെ ആ​​ധാ​​രം പ​​ണ​​മ​​ട​​ച്ചു ക​​ഴി​​ഞ്ഞി​​ട്ടും തി​​രി​​കെ ന​​ല്കു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി. റി​​ട്ട​​യേ​​ര്‍​​ഡ് ഹെ​​ഡ്ന​​ഴ്സ് കു​​ട​​മാ​​ളൂ​​ര്‍ വ​​ട​​ക്കേ​​മു​​റി​​യി​​ല്‍ കെ. ​​സു​​ഭ​​ദ്ര​​യാ​​ണ് ആ​​ധാ​​ര​​ത്തി​​നാ​​യി ബാ​​ങ്കി​​ന്‍റെ പ​​ടി​​ക​​ള്‍ മാ​​സ​​ങ്ങ​​ളാ​​യി ക​​യ​​റി​​യി​​റ​​ങ്ങു​​ന്ന​​ത്. 2003 ന​​വം​​ബ​​റി​​ലാ​​ണ് സു​​ഭ​​ദ്ര​​യും ഭ​​ര്‍​​ത്താ​​വ് വി.​​കെ. ശ്രീ​​നി​​വാ​​സ​​നും ചേ​​ര്‍​​ന്ന് അ​​ന്ന​​ത്തെ കോ​​ര്‍​​പ​​റേ​​ഷ​​ന്‍ ബാ​​ങ്ക് കോ​​ട്ട​​യം ശാ​​ഖ​​യി​​ല്‍​​നി​​ന്ന് 10 ല​​ക്ഷം രൂ​​പ ലോ​​ണ്‍ എ​​ടു​​ത്ത​​ത്. കോ​​ര്‍​പ​​റേ​​ഷ​​ന്‍ ബാ​​ങ്ക് പി​​ന്നീ​​ട് യൂ​​ണി​​യ​​ന്‍ ബാ​​ങ്കി​​ല്‍ ല​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ലോ​​ണ്‍ എ​​ടു​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഈ ​​​ദമ്പതികൾക്ക് പ്രാ​​യാ​​ധി​​ക്യ​​മാ​​യെ​​ന്നു പ​​റ​​ഞ്ഞ ബാ​​ങ്ക് ഇ​​വ​​രു​​ടെ മൂ​​ത്ത​മ​​ക​​നെ​​ക്കൂ​​ടി ലോ​​ണി​​യാ​​യി രേ​​ഖ​​ക​​ളി​​ല്‍ […]