തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെ ആയിരുന്നു അപകടം. തിരുവല്ലയിൽ നിന്നും കോഴഞ്ചേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സുനിൽ പ്രസാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സുനിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ വള്ളംകുളം മലയിൽ കിഴക്കേതിൽ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കൽ ജിക്കു (28) എന്നിവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.