മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ കുട്ടികളുടെ ലോകത്ത് നിന്ന് പടിയിറങ്ങുകയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ

മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ കുട്ടികളുടെ ലോകത്ത് നിന്ന് പടിയിറങ്ങുകയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ

സ്വന്തം ലേഖകൻ

കോട്ടയം. സ്‌കൂള്‍ തുറക്കലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി, അടുത്തയാള്‍ക്ക് ചുമതല കൈമാറി മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ വിരമിച്ചു.

1989 ജൂണ്‍ ഒന്നിന് ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയായി കോഴിക്കോട് നടുവണ്ണൂര്‍ ജി.എച്ച്‌.എസിലാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ചെറുവണ്ണൂര്‍, വെച്ചൂര്‍, കലവൂര്‍,ചുനക്കര എന്നിവിടങ്ങളില്‍ ജോലിചെയ്തു. 2011 ല്‍ കുട്ടനാട് കുപ്പപ്പുറം ജി.എച്ച്‌.എസില്‍ പ്രധാനദ്ധ്യാപികയായി. കുടശ്ശനാട്, പയ്യനല്ലൂര്‍, കൊല്ലകടവ് ഹൈസ്‌കൂളുകളിലും പ്രധാനദ്ധ്യാപികയായിരുന്നു. 2019-ല്‍ ചേര്‍ത്തല ഡി.ഇ.ഒ ആയി. 2021 നവംബറിലാണ് വിദ്യാഭ്യാസ ഉപഡയറക്ടറായി കോട്ടയത്തെത്തിയത്. ആലപ്പുഴ ഇടക്കുന്നം ചാരുംമൂട് കൗസ്തുഭം വീട്ടിലാണ് താമസം. ഭര്‍ത്താവ്: റിട്ട.കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മധുസൂദനന്‍ . മക്കള്‍: പാര്‍വതി, ഉണ്ണിക്കൃഷ്ണന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ജില്ലകളില്‍ ജോലി ചെയ്യാനും നൂറുകണക്കിന് ശിഷ്യരെ സ്വന്തമാക്കാനും കഴിഞ്ഞതു ഭാഗ്യമായി കാണുന്നു. കുട്ടികളുടെ ലോകത്തുനിന്ന് വിടവാങ്ങുന്നതില്‍ വിഷമമുണ്ടെന്നും സുജയ പറഞ്ഞു.