കെ.ടി.ഡി.സിയുടെ ആഢംബരങ്ങള്‍ കുറഞ്ഞ തുകയ‌്‌ക്ക് കുടുംബസമേതം മൂന്ന് ദിവസം അനുഭവിക്കാം;  കിടിലന്‍ ഓഫറുമായി ടൂറിസം വകുപ്പ്

കെ.ടി.ഡി.സിയുടെ ആഢംബരങ്ങള്‍ കുറഞ്ഞ തുകയ‌്‌ക്ക് കുടുംബസമേതം മൂന്ന് ദിവസം അനുഭവിക്കാം; കിടിലന്‍ ഓഫറുമായി ടൂറിസം വകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു.

മികച്ച ആനുകൂല്യങ്ങളുമായി ജൂണ്‍ 1 ​ മുതല്‍ സെപ്തംബര്‍ 30 വരെയാണിത്. തേക്കടി, മൂന്നാര്‍,​ പൊന്മുടി,​ കുമരകം,​ കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി റിസോര്‍ട്ടുകളിലാണിത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ രണ്ട് രാത്രിയും മൂന്നുദിവസത്തെ താമസവും പ്രഭാതഭക്ഷണവും നികുതിയും ഉള്‍പ്പെടെ 12 വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് 7499 രൂപയാണ് നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബഡ്‌ജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ്‌വേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്, എന്നിവയില്‍ രണ്ട് രാത്രി, മൂന്നുദിവസത്തെ താമസം,​ പ്രഭാതഭക്ഷണം, നികുതിയും ഉള്‍പ്പെടെ 4,999 രൂപ നിരക്കാണ്. ​

ഇത് കൂടാതെ നിലമ്പൂരിലെയും മണ്ണാര്‍ക്കാട്ടെയും ടാമറിന്റ് ഈസി ഹോട്ടലുകളില്‍ രണ്ട് രാത്രിയും മൂന്നുദിവസവും താമസിക്കാന്‍ പ്രഭാതഭക്ഷണവും, നികുതികളും ഉള്‍പ്പെടെ 3499 രൂപയാണ്. ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകള്‍ ഇല്ല.
വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളില്‍ പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്കിലും ഈ പാക്കേജ് ലഭ്യമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com/packages സന്ദര്‍ശിക്കുക. ഫോണ്‍: 0471 2316736, 2725213, 9400008585.