play-sharp-fill

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ കിട്ടും. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് പിന്‍വലിച്ചു. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര […]

അഞ്ച് ലക്ഷം വരെ വായ്പ; ഒരു ലക്ഷം സബ്‌സിഡി; കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ അറിയാം…

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച്‌ മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ച്‌ മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും […]

ട്രെയിനിലെ ടോയ്‌ലെറ്റിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ച്‌ മുങ്ങി; സംഭവം ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിൽ; ആണ്‍കുഞ്ഞിനെ പ്രസവിച്ച്‌ വാഷ് ബേസിനില്‍ ഉപേക്ഷിച്ച ശേഷം യുവതി കടന്നു കളയുകയായിരുന്നു

സ്വന്തം ലേഖിക വിശാഖപട്ടണം: ട്രെയിനിലെ ടോയ്‌ലറ്റില്‍ സ്ത്രീ ആണ്‍കുഞ്ഞിനെ പ്രസവിച്ച്‌ ഉപേക്ഷിച്ച്‌ മുങ്ങി.ബുധനാഴ്ച രാവിലെ 8.25 ഓടെ ധന്‍ബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്‌പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച്‌ വാഷ് ബേസിനില്‍ ഉപേക്ഷിച്ചത്. സിംഹാചലം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ യാത്രക്കാര്‍ ഓണ്‍ബോര്‍ഡ്-ടിടിഇയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ ചികിത്സയ്ക്കും പരിചരണത്തിനുമായി കെജിഎച്ചിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര് അറിയിച്ചു. കുഞ്ഞിനെ […]

കോട്ടയം വാകത്താനം സ്വദേശി കുവൈറ്റില്‍ നിര്യാതനായി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കോട്ടയം വാകത്താനം സ്വദേശി ജോസഫ് പുതുമന ബേബി (ജോസി -53) ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം നിര്യാതനായി. സെന്റ് ജോര്‍ജ് ഹാര്‍ഡ് വെയേഴ്സ് ഞാലിയാകുഴി സെന്റ് ജോര്‍ജ് വലിയപള്ളി കുവൈറ്റ് ഇടവകാംഗമാണ്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുവാനുള്ള നടപടികള്‍ ആരംഭിച്ചു.

യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവ്; ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതി; വിസ്മയിപ്പിച്ച പൂരക്കാഴ്ച; വൈറലായി വീഡിയോ

സ്വന്തം ലേഖകൻ തൃശൂര്‍: പൂരത്തിന്റെ ഒട്ടനവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. മുൻപ് പൂര്‍ണ തോതില്‍ പൂരം നടന്ന കാലത്തേതിനേക്കാള്‍ ഇരട്ടി ആളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. മഠത്തില്‍വരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലുമെന്നുവേണ്ട പിറ്റേ ദിവസത്തെ പകല്‍പൂരത്തില്‍ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു ആളുകളുടെ തിക്കുംതിരക്കും. അതിലേറ്റവും ഹൃദ്യമായ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്ന് പകര്‍ത്തിയ ഒരു ദൃശ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. കുടമാറ്റം നടക്കുമ്പോള്‍ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയില്‍ […]

സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന മോദി സർക്കാരിൻറെ അനിയന്ത്രിതമായ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലണ്ടറിൽ മാല ഇട്ട് പ്രതിക്ഷേധം നടത്തി

സ്വന്തം ലേഖിക കോട്ടയം :സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന നരേന്ദ്രമോദി ഗവൺമെന്റിന്റെ അനിയന്ത്രിതമായ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലണ്ടറിൽ മാല ഇട്ട് പ്രതിക്ഷേധം പ്രകടനവും വിറകടുപ്പിൽ പാകം ചെയ്ത ചുക്ക് കാപ്പി വിതരണവും നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി നിർവാഹക സമതി അംഗം തോമസ് കല്ലാടാൻ ഉദ്ഘാടനം ചെയ്തു .കെപിസിസി നിർവാഹക സമതി അംഗം ജെ ജി പാലക്കലോടി, യൂത്ത് കോൺഗ്രസ്‌ […]

ആലപ്പുഴ മാന്നാറിൽ മെട്രോ സിൽക്സിൽ വൻ തീപിടിത്തം; സമീപത്തെ ഗോഡൗണിനും തീ പിടിച്ചു; ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി; മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; കേസന്വേഷണത്തിൽ പുതിയ വഴിത്തിരിവ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോൺ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാൻ മഞ്ജു വാരിയരും തയാറായാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു […]

അപായപ്പെടുത്തുമെന്ന് കാണിച്ചു നിരവധി ഭീഷണി കത്തുകൾ; വെള്ളത്തൂവലിനു സമീപം നിര്‍ത്തിയിട്ടിരുന്ന എം എം മണിയുടെ കാറിൽ ബൈക്ക് വന്നിടിച്ചു; മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറി; തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ; എം എം മണിക്ക് നേരെ ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹത; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ നെടുങ്കണ്ടം: അപായപ്പെടുത്തുമെന്ന് കാണിച്ചു മുന്‍ മന്ത്രി എം എം മണിക്ക് അടുത്തിടെ ലഭിച്ചത് നിരവധി ഭീഷണി കത്തുകളാണ്. അടുത്തിടെ തുടര്‍ച്ചയായി മണിയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന അപകടങ്ങള്‍ കൂടിയായപ്പോള്‍ പൊലീസിനും സംശയം അപകടങ്ങൾ കരുതിക്കൂട്ടിയുള്ളതാണോയെന്ന്. അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം മണിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ചുകയറിയത്. അബദ്ധത്തിലുണ്ടായ അപകടമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയുടെ കാറിനു കേടു പറ്റി. അടുത്തയിടെ മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ […]

2015 മുതൽ കേരളത്തിൽ 41 രാജ്യദ്രോഹ കേസുകൾ; ഏറെയും മാവോയിസ്റ്റുകൾക്കെതിരെ; സുപ്രീംകോടതി 124 വകുപ്പ് മരവിച്ചതോടെ ഇനി കുറ്റപത്രമില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 41 രാജ്യദ്രോഹക്കേസുകൾ.124 വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂർത്തിയായ കേസുകളിലും കുറ്റപത്രം നൽകാൻ പൊലീസിന് കഴിയില്ല. കേരളത്തിൽ മാവോയിസ്റ്റുൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ഏറെയും. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകൾക്ക് കുറവില്ല. യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേർത്തത്. 40 കേസുകൾ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി. 124 വകുപ്പ് മാത്രമായി എടുത്തത് ഒരു കേസിൽ മാത്രം. മാവോയിസ്റ്റ് ഏറ്റുമുട്ടൽ, മാവോയിസ്റ്റുകളുടെ ഭീഷണി, പോസ്റ്റർ ഒട്ടിക്കൽ, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങൾക്കാണ് […]