ട്രെയിനിലെ ടോയ്‌ലെറ്റിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ച്‌ മുങ്ങി; സംഭവം ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിൽ;  ആണ്‍കുഞ്ഞിനെ  പ്രസവിച്ച്‌ വാഷ് ബേസിനില്‍ ഉപേക്ഷിച്ച ശേഷം  യുവതി കടന്നു കളയുകയായിരുന്നു

ട്രെയിനിലെ ടോയ്‌ലെറ്റിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ച്‌ മുങ്ങി; സംഭവം ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിൽ; ആണ്‍കുഞ്ഞിനെ പ്രസവിച്ച്‌ വാഷ് ബേസിനില്‍ ഉപേക്ഷിച്ച ശേഷം യുവതി കടന്നു കളയുകയായിരുന്നു

Spread the love


സ്വന്തം ലേഖിക

വിശാഖപട്ടണം: ട്രെയിനിലെ ടോയ്‌ലറ്റില്‍ സ്ത്രീ ആണ്‍കുഞ്ഞിനെ പ്രസവിച്ച്‌ ഉപേക്ഷിച്ച്‌ മുങ്ങി.ബുധനാഴ്ച രാവിലെ 8.25 ഓടെ ധന്‍ബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്‌പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച്‌ വാഷ് ബേസിനില്‍ ഉപേക്ഷിച്ചത്.

സിംഹാചലം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ യാത്രക്കാര്‍ ഓണ്‍ബോര്‍ഡ്-ടിടിഇയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ ചികിത്സയ്ക്കും പരിചരണത്തിനുമായി കെജിഎച്ചിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര് അറിയിച്ചു. കുഞ്ഞിനെ ചൈല്‍ഡ് കെയര്‍ അധികൃതര്‍ക്ക് കൈമാറും. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍-വാള്‍ട്ടയര്‍ അനുപ് സത്പതി കുട്ടിയെ വളര്‍ത്തുന്നതിനുള്ള മുഴുവന്‍ സാമ്ബത്തികവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ യഥാര്‍ഥ അമ്മക്കായി തിരച്ചില്‍ തുടങ്ങി.