യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവ്; ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതി; വിസ്മയിപ്പിച്ച പൂരക്കാഴ്ച; വൈറലായി വീഡിയോ

യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവ്; ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതി; വിസ്മയിപ്പിച്ച പൂരക്കാഴ്ച; വൈറലായി വീഡിയോ

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: പൂരത്തിന്റെ ഒട്ടനവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

മുൻപ് പൂര്‍ണ തോതില്‍ പൂരം നടന്ന കാലത്തേതിനേക്കാള്‍ ഇരട്ടി ആളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. മഠത്തില്‍വരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലുമെന്നുവേണ്ട പിറ്റേ ദിവസത്തെ പകല്‍പൂരത്തില്‍ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു ആളുകളുടെ തിക്കുംതിരക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിലേറ്റവും ഹൃദ്യമായ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്ന് പകര്‍ത്തിയ ഒരു ദൃശ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

കുടമാറ്റം നടക്കുമ്പോള്‍ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയില്‍ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും കാഴ്ചയാണ് പൂരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമായത്. ആരാണ് ഇരുവരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പൂരം സ്ത്രീ സൗഹാര്‍ദ്ദപരമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ദൃശ്യമെന്നും മന്ത്രി പറഞ്ഞു.