2015 മുതൽ കേരളത്തിൽ 41 രാജ്യദ്രോഹ കേസുകൾ; ഏറെയും മാവോയിസ്റ്റുകൾക്കെതിരെ; സുപ്രീംകോടതി 124 വകുപ്പ് മരവിച്ചതോടെ ഇനി കുറ്റപത്രമില്ല

2015 മുതൽ കേരളത്തിൽ 41 രാജ്യദ്രോഹ കേസുകൾ; ഏറെയും മാവോയിസ്റ്റുകൾക്കെതിരെ; സുപ്രീംകോടതി 124 വകുപ്പ് മരവിച്ചതോടെ ഇനി കുറ്റപത്രമില്ല

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 41 രാജ്യദ്രോഹക്കേസുകൾ.124 വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂർത്തിയായ കേസുകളിലും കുറ്റപത്രം നൽകാൻ പൊലീസിന് കഴിയില്ല. കേരളത്തിൽ മാവോയിസ്റ്റുൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ഏറെയും.

മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകൾക്ക് കുറവില്ല. യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേർത്തത്. 40 കേസുകൾ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി.

124 വകുപ്പ് മാത്രമായി എടുത്തത് ഒരു കേസിൽ മാത്രം. മാവോയിസ്റ്റ് ഏറ്റുമുട്ടൽ, മാവോയിസ്റ്റുകളുടെ ഭീഷണി, പോസ്റ്റർ ഒട്ടിക്കൽ, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങൾക്കാണ് രാജ്യോദ്രോഹം കേരള പൊലീസ് ചുമത്തിയത്.
രാഷ്ട്രീയ സംഘർഷങ്ങളിലും രാഷ്ട്രീയ വൈര്യമായും രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി 124 വകുപ്പ് മരവിച്ചതോടെ അന്വേഷണം നേരിടുന്ന കേസുകളെ സാരമായി ബാധിക്കും. അന്വേഷണം പൂർത്തിയായ കേസുകളിൽപോലും കുറ്റപത്രം സമർപ്പിക്കാനാകില്ല. സുപ്രീംകോടതിയിൽ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാകുംവരെ ഈ കേസുകളിലെ കുറ്റപത്രം നൽകുന്നത് പ്രതിസന്ധിയിലാകും. എന്നാൽ യുഎപിഎ കേസ് മാത്രമായി എടുക്കുന്നതിൽ തടസമില്ല.