കോട്ടയം ജില്ലയിൽ 50 പേർക്ക് കോവിഡ്; 74 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. 74 പേർ രോഗമുക്തരായി. 1836 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 27 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 9 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 524 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447355 പേർ കോവിഡ് ബാധിതരായി. 445441 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-9 […]

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 620

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 […]

നാൽപ്പത്തിയഞ്ചുകാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍

സ്വന്തം ലേഖിക കൊച്ചി: 45 കാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ബൈക്കില്‍ കാറിടിച്ച്‌ തെറിപ്പിച്ചു; കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം

സ്വന്തം ലേഖിക തിരുവനന്തപുരം: ചാക്കയില്‍ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. മൂന്നംഗ സംഘം വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സുമേഷിനെ കാറിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുമേഷ് തത്ക്ഷണം മരിച്ചതായി വഞ്ചിയൂര്‍ പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് സുമേഷ്. തുടക്കത്തില്‍ വാഹനാപകടമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മരിച്ചത് കൊലക്കേസ് […]

യുഡിഎഫില്‍ പ്രശ്നങ്ങളില്ല: മറനീക്കി പുറത്തുവരുന്നത് വി ഡി സതീശനുമായുള്ള സൗന്ദര്യ പിണക്കം; മാണി സി കാപ്പനെ തള്ളി പി ജെ ജോസഫ്

സ്വന്തം ലേഖകൻ തൊടുപുഴ: യുഡിഎഫിൻ്റെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച മാണി സി കാപ്പനെ തള്ളി പി.ജെ.ജോസഫ് എംഎല്‍എ. മുന്നണിയുടെ പ്രവര്‍ത്തനം നന്നായി പോകുന്നുണ്ടെന്നും കേരള കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ പരാതികള്‍ ഒന്നുമില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷി നേതാവായ മാണി സി കാപ്പനുണ്ടായ ബുദ്ധിമുട്ട് ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതാണ്. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ പുതിയ മദ്യനയം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. മദ്യത്തിൻ്റെ ഉപയോഗം കുറച്ചു കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് വലിയ തോതില്‍ കൂട്ടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. വലിയ […]

ഇനി കുടിവെള്ളവും പൊള്ളും; സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ നിരക്കും വര്‍ധിപ്പിക്കുന്നു; നിരക്ക് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ധനം, പാചകവാതകവുമെല്ലാം വിലക്കയറ്റത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്നമ്പോൾ സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ നിരക്കും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വെള്ളിയാഴ്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. വര്‍ധനവ് വരുന്നതോടെ 1000 ലിറ്ററിന് നാല് രൂപ 41 പൈസ എന്ന നിരക്ക് ഗാര്‍ഹിക ഉപഭോക്താവ് നല്‍കേണ്ടി വരും. നിലവിലെ നിരക്ക് നാല് രൂപ 20 പൈസയാണ്. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആയിരം ലിറ്ററിന് നേരത്തെ നല്‍കേണ്ടിയിരുന്നത് 15 രൂപ 75 പൈസയായിരുന്നു. ഇനി മുതല്‍ 16 രൂപ […]

കൊല്ലം ചടയമം​ഗലത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച എഴുപത്തിയേഴുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ചടയമം​ഗലത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച എഴുപത്തിയേഴുകാരൻ അറസ്റ്റിൽ. നിലമേൽ കൈതോട് സ്വദേശി ഷംസുദീനെ{77} പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹80,00,000/- PK 156490 Consolation Prize – ₹8,000/- PA 156490 PB 156490 PC 156490 PD 156490 PE 156490 PF 156490 PG 156490 PH 156490 PJ 156490 PL 156490 PM 156490 2nd Prize – ₹10,00,000/- PE 665640 3rd Prize – ₹1,00,000/- PA 438933 PB 223090 PC 169605 PD 828572 PE 671040 PF […]

കശുമാങ്ങ, കൈതച്ചക്ക അടക്കമുള്ളവ വാറ്റി മദ്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി;യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും; കള്ള്, ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; ഐ.റ്റി പാര്‍ക്കുകളില്‍ മദ്യ വിതരണ പദ്ധതി; അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പി ഇല്ല; മദ്യനയത്തിന്റെ പൂര്‍ണരൂപം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ പല കാര്‍ഷിക വിഭവങ്ങളും ഉപയോഗശൂന്യമായി പോകുന്നുണ്ട് ഇത്തരം കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. അതിനുള്ള പരിഹാരം കേരളത്തില്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക എന്നിവയാണ്. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. കള്ള് ചെത്ത് […]

അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ്; സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല. തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസ് സിബിഐക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ […]