അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ്; സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല

അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ്; സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല.

തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസ് സിബിഐക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.

എഫ്‌ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം.

നേരത്തെ, ഹര്‍ജി പരിഗണിക്കവെ നേരത്തെ സംവിധാകന്‍‍ ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ കുറിച്ച് ഹൈക്കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

നേരത്തെ പരാതി ഉന്നയിച്ചില്ല എന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാല്‍ അത്തരം സംശയങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നല്‍കി മറുപടി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും കോടതിയില്‍ അറിയിച്ചിരുന്നു.