ലൈംഗിക അതിക്രമ പരാതി നൽകാൻ സ്റ്റേഷനിലെത്തിലെത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കൊച്ചി: ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്. ലൈംഗിക അതിക്രമ പരാതി നൽകാൻ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്‌ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാർച്ച് നടത്തുന്നത്. ലിംഗമാറ്റ ശസ്‌ത്രക്രിയ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതേ തുടർന്ന്, പ്രതി സ്‌ഥാനത്ത്‌ ഉള്ള വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മ പ്രതിഷേധം നടത്തിയത്. ആലുവ പോലീസ് സ്‌റ്റേഷന് […]

വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും; ചെയര്‍മാനാകാന്‍ കെല്‍പ്പുള്ളയാള്‍ രഞ്ജിത്തെന്ന് പുകഴ്ത്തി നടന്‍ ദിലീപ്

സ്വന്തം ലേഖകൻ കൊച്ചി: ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വേദി പങ്കിട്ട് സംവിധായകൻ രഞ്ജിത്തും നടൻ ദിലീപും. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലിൽ സന്ദർശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത്ത് വിശദീകരിച്ചിരുന്നു. ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ല. സബ്ജയിലിൽ എത്തി ദിലീപിനെ കണ്ടത് മുൻകൂട്ടി പദ്ധതിയിട്ടതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെ പുകഴ്ത്തി […]

അള്‍ട്രാ വയലറ്റ് രശ്മികളുടെ തോത് കൂടി; ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക്; സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ പാലക്കാടാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം കൊല്ലം പുനലൂരാണ്.കടുത്ത ചൂട് അനുഭവപ്പെടുന്ന 12 മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. […]

ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ ആരാധകന്‍, തിരിച്ചുവരവില്‍ സന്തോഷം’; നീതി ലഭിക്കുമെന്ന് വിശ്വാസമെന്ന് പൃഥ്വിരാജ്; നട്ടെല്ലുള്ള നടനെന്ന് പ്രേക്ഷകര്‍

സ്വന്തം ലേഖകൻ ഭാവന വീണ്ടും മലയാള സിനിമയിലേക്ക് വരുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. സിനിമാ ലോകത്ത് തനിക്കറിയാവുന്നവര്‍ എല്ലാം ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറ്റ് ചിലര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുന്നുണ്ടോയെന്ന് എന്നറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഭാവനയ്ക്ക് നീതി ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു പൃഥ്വിരാജ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. പൃഥ്വിരാജ് പറഞ്ഞത്: ”ഭാവന സിനിമയിലേക്ക് തിരിച്ചുവരുന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. എന്നും അവര്‍ എന്റെ സുഹൃത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ ആരാധകനായി ഞാന്‍ മാറി.” ഞാന്‍ സിനിമയില്‍ […]

ദേശീയ പണിമുടക്ക് ദിനത്തില്‍ തിരൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: ദേശീയ പണിമുടക്ക് ദിനത്തില്‍ തിരൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ 5 പേര്‍ അറസ്റ്റിലായി. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ യാസറിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്ക് ദിവസം രോഗിയുമായി പോകുകയായിരുന്നു യാസറിനെ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ വ്യാപകങ്ങളില്‍ വാഹനം തടയുന്നതും കടയടപ്പിക്കുന്നതുമടക്കം സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു.

സിൽവർലൈൻ; കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി.; സർക്കാരിന് തിരിച്ചടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി. സർക്കാരിന് പുതിയ തിരിച്ചടി. ജനകീയ പ്രതിഷേധം രൂക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് പിന്മാറ്റം. എന്നാല്‍ കമ്പനിയുടെ പ്രകടനം മോശമായതിനാല്‍ ഒഴിവാക്കി എന്നാണ് കെ റെയില്‍ നല്‍കിയ വിശദീകരണം. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി കല്ലുകള്‍ നല്‍കാനും, സ്ഥാപിക്കാനുമായിട്ടാണ് ചെന്നൈ വേളാച്ചേരി ആസ്ഥാനമായ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ നേടിയത്. കോട്ടയം മുതല്‍ എറണാകുളം വരെയും, തൃശൂര്‍ മുതല്‍ മലപ്പുറം […]

കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; പ്രതിയെ ടൗണിലൂടെ ഓടിച്ച് പിടിച്ച് വിദ്യാര്‍ത്ഥിനി

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്; കെഎസ്ആര്‍ടിസി ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി വിദ്യാര്‍ത്ഥി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് തനിക്ക് നേരെ അതിക്രമം നടത്താന്‍ ശ്രമിച്ച മാണിയാട്ട് സ്വദേശി രാജീവനെ (52) പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ആരതി മോശം പെരുമാറ്റം നേരിട്ടത്. തിരക്കേറിയ ബസില്‍ യാത്രക്കിടയാണ് രാജീവന്‍ ആരാതിയെ ശല്യം ചെയ്തത്. മോശം പെരുമാറ്റം അനുഭവപ്പെട്ടതോടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ […]

കോടതികളിൽ ഇ-ഫയലിങ് നടപ്പാക്കിയതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പണിമുടക്കും ധർണയും നടത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ എല്ലാ കോടതികളും കടലാസ് രഹിതമാക്കുക എന്ന അടിസ്ഥാനത്തിൽ അഭിഭാഷക ഗുപ്തന്മാരുടെ പങ്കാളിത്തമോ ആശങ്കകളോടെ പരിഗണിക്കാതെ നടപ്പിലാക്കിയ ഇ-ഫയലിങ് സമ്പ്രദായത്തിനെതിരെ കോട്ടയം കളക്ട്രേറ്റിൽ ക്ലാർക്ക്സ് അസോസിയേഷൻ പണിമുടക്കും ധർണയും നടത്തുന്നു. ഇ-ഫയലിങ് സമ്പ്രദായത്തിന്റെ ന്യൂനതകൾ പരിഹരിക്കുന്നതിന് ക്ലർക്ക്മാരുടെ തൊഴിൽ നഷ്ടപ്പെടുത്താതെ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള അവകാശം സംരക്ഷിക്കുക എന്നതാണ് ആവശ്യം. രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സംഘടനയായ കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും […]

ആശുപത്രിയിലെ ‘അജ്ഞാതവാസം’; ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം തടഞ്ഞത് ആരെന്ന ചോദ്യം ഉയര്‍ത്തി അന്നത്തെ നിയമമന്ത്രി; ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാര്…? ചൂണ്ടുവിരല്‍ ശശികലയ്‌ക്കെതിരെ; ജുഡിഷ്യല്‍ അന്വേഷണം യാഥാര്‍ത്ഥ്യമാക്കി ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ട്; ഒടുവില്‍ റിപ്പോര്‍ട്ട് സ്റ്റാലിന്റെ കൈകളിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: അഭിനേത്രിയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകയായി, ആറ് തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായ ജെ.ജയലളിത മരിച്ചിട്ട് ആറ് വര്‍ഷമാകുന്നു. ചെന്നൈയെന്ന ദക്ഷിണേന്ത്യന്‍ നഗരത്തിലിരുന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഉരുക്കുവനിതയായി ചരിത്രം രേഖപ്പെടുത്തുമ്പോഴും ആ മരണത്തിന്റെ പേരിലുള്ള ഊഹാപോഹങ്ങളുടെ ചുരുള്‍ ഇനിയും അഴിഞ്ഞിട്ടില്ല. 2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയായിരുന്നു അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ മരണം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു അന്ത്യം. 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള പല അഭ്യൂഹങ്ങളും ഇപ്പോഴും തമിഴകത്തെ വിട്ടുമാറിയിട്ടില്ല. വലിയ മാര്‍ജിനില്‍ കഴിഞ്ഞ തവണ […]

ദുൽഖറിനെ വിലക്കിയ നടപടി; ഒരു താരത്തേയും ഞങ്ങൾ വിലക്കിയിട്ടില്ല, ഞങ്ങളെ വേണ്ടാത്ത താരങ്ങളെ ഞങ്ങൾക്കും വേണ്ടെന്ന് ഫിയോക്

സ്വന്തം ലേഖകൻ കൊച്ചി: ദുൽഖർ സൽമാനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാർ. തങ്ങൾ ആരെയും വിലക്കിയിട്ടില്ല എന്നും തിയേറ്റർ വേണ്ട എന്ന് അവർ പറയുന്നത് പോലെ ഞങ്ങൾക്ക് അവരെയും തിയേറ്ററിൽ വേണ്ട എന്ന് പറയുന്നതിലെന്താണ് തെറ്റ് എന്ന് വിജയകുമാർ ചോദിച്ചു. തങ്ങൾക്ക് വളരെ ദോഷകരമായി നിൽക്കുന്ന ചിലരാണ് തിയേറ്ററുകളെ എതിർക്കുന്നത് എന്നും വിജയകുമാർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. സംഘടന പിളരുമെന്നത് മാധ്യമ സൃഷ്ടിയാണ്. മറ്റു ചിലരുടെ പ്രതീക്ഷകൾ മാത്രമാണ് അത്. കഴിഞ്ഞ ഒക്‌ടോബർ മുതൽ അതിനു വേണ്ടി പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ […]