ബറോസ് എന്ന ഭൂതമായി ലാലേട്ടന്‍ തകര്‍ത്താടുന്നു; ആദ്യ ദിന ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍; വാസ്‌കോ ഡ ഗാമയുടെ റോളില്‍ സ്പാനിഷ് താരം റഫേല്‍ അമര്‍ഗോ;രണ്ട് ദിവസം കഴിയുമ്പോള്‍ പൃഥ്വിയും എത്തും; പ്രധാന ലൊക്കേഷന്‍ ഗോവയും പോര്‍ച്ചുഗലും; കേരളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചിത്രമാകാന്‍ ബറോസ്

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ആദ്യ ദിന ചിത്രീകരണം ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്‍ട്ടണ്‍ ബോട്ടിയാര്‍ഡ് എന്ന ഹോട്ടലില്‍ നടന്നു. രാവിലെ ഏഴ് മുതല്‍ രാത്രി വരെയായിരുന്നു ഷൂട്ടിങ്. ഇന്ന് അതീവ സുരക്ഷയില്‍ കൊച്ചി നഗര മധ്യത്തിലാണ് ഷൂട്ടിങ്. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിക്ക് മാത്രമേ അത് നല്‍കാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അരികിലേയ്ക്ക് ഒരു […]

ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് കുഞ്ഞനന്തനും വോട്ടര്‍ പട്ടികയില്‍; പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റാന്‍ പരാതി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നതായി തെളിഞ്ഞെന്ന് മറുപടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് കണ്ണൂരില്‍ വോട്ട്. മരിച്ച കുഞ്ഞനന്തന്‍ ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020 ജൂണ്‍ 11ന് കുഞ്ഞനന്തന്‍ അന്തരിച്ചിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പാലാ നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങളായ സിപിഎം, കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ […]

അലറിക്കരഞ്ഞിട്ടും കണ്ണീർ വന്നില്ല; പാലായിൽ കണ്ടത് നാടകീയ സംഭവങ്ങൾ; തമ്മിലടിച്ച ബിനുവും ബൈജുവും രാഷ്ട്രീയ നാടകത്തിലെ കഥാപാത്രങ്ങൾ; പാലായിലെ അടിക്ക് പിന്നിൽ മാണി സി കാപ്പെനെതിരായ ആരോപണങ്ങൾ വിളിച്ചു പറയുന്ന പത്രസമ്മേളനം പൊളിക്കലോ ?

സ്വന്തം ലേഖകൻ കോട്ടയം: അലറിക്കരഞ്ഞിട്ടും അമ്മയെ വിളിച്ചു നിലവിളിച്ചിട്ടും ഒരു തുള്ളി കണ്ണീരു പോലും വന്നില്ല..! പാലായിൽ കഴിഞ്ഞ ദിവസം പാലാ നഗരസഭയിൽ നടന്ന നാടകീയ സംഭവങ്ങളാണ് രാഷ്ട്രീയ നാടകമായി മാറിയത്. എല്ലാത്തിനും പിന്നിൽ ഉരുണ്ടുകൂടിയ ദുരൂഹതകളാണ് ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ തട്ടിപ്പുകൾ ഉണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് അംഗം ബൈജു കൊല്ലമ്പറമ്പിലും തമ്മിൽ കൗൺസിൽ യോഗത്തിൽ അടിയുണ്ടായത്. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. […]

പി.സി ജോർജിന് പെൺകുട്ടി നൽകിയ ഉമ്മ വിവാദത്തിൽ; ജോർജിന് ഉമ്മ നൽകിയ പെൺകുട്ടിയ്ക്കെതിരെ സൈബർ ആക്രമണം: പെൺകുട്ടി പരാതി നൽകി: പൂഞ്ഞാർ കടക്കാൻ പതിനെട്ടടവും പയറ്റി പി.സി

സ്വന്തം ലേഖകൻ കോട്ടയം : കേരള ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ അദ്ദേഹത്തെ സ്വീകരിച്ച് ഉമ്മ നൽകിയ മുക്കൂട്ടുതറ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെ സൈബർ അക്രമണം. മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിന് ഇടയിൽ റോഡിൽ കാത്ത് നിൽകുക ആയിരുന്ന വിദ്യാർത്ഥിനി പി സി ജോർജ്ജിനെ മാല ഇട്ട് സ്വീകരിക്കുകയും മുത്തം കൊടുക്കുകയുമായിരുന്നു. ഈ ഫോട്ടൊ വളരെ മോശമായ രീതിയിൽ അശ്ശീല കമൻ്റോടു കൂടിയാണ് ഫേസ്ബുക്കിലും വാട്ട്സാപ്പിലും പ്രചരിപ്പിച്ചത്. കേരള കോൺഗ്രസ്സ് എം പ്രവർത്തകരായ തിടനാട് ചെമ്മലമറ്റം സ്വദ്ദേശി മനോജ് ജോസ് അഴകത്ത് […]

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാല്‍ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല. ഫ്‌ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ലാറ്റിനുള്ളില്‍ പിടിവലി […]

മാതാപിതാക്കള്‍ അറിയാതെ 95 അംഗ പ്ലസ് ടു വിദ്യാര്‍ത്ഥി സംഘം ഇടുക്കിയിലെത്തിയതിന് പിന്നില്‍ ദുരൂഹത; രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചത് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി; രക്ഷിതാക്കള്‍ അറിയാതെ നടത്തിയ വിനോദയാത്ര കൂട്ടുകാരന്റെ ജീവനെടുത്തു; നടുക്കം മാറാതെ സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍ നെടുങ്കണ്ടം:രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥി നിഹാല്‍(17)ആണ് മരിച്ചത്. വരമ്പനാല മാനുപ്പയുടെ മകനാണ്. സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനിടയില്‍ തലയിടിച്ച് മരിക്കുകയായിരുന്നു. മാതാപിതാക്കള്‍ അറിയാതെയാണ് 95 കുട്ടികള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം രണ്ട് ടൂറിസ്റ്റ് ബസുകളിലായി മലപ്പുറത്ത് നിന്നും രാമക്കല്‍മേട് എത്തിയത്. കുറവന്‍ കുറത്തി സ്റ്റാച്യുവിന് സമീപമുള്ള ലിമണ്‍ മൗണ്ട് റിസോര്‍ട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. 260 കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്നും രാമക്കല്‍മേട് വരെ. […]

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം; ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശനം നടത്തിയ ഇടതുപക്ഷ അനുയായി അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പരിപാടിയായ അരിതാരവം പരിപാടി നഗരത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് അരിതയുടെ വീടിന് നേരെ ആക്രമണം നടന്നത്. കുടുംബാംഗങ്ങളും അയല്‍വാസികളും പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നതിനാല്‍ ഈ സമയം പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഇതേ സമയത്ത് തന്നെ അരിതയുടെ വീടും പരിസരവും ഉള്‍പ്പെടെ കാണിച്ച് ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശനം നടത്തിയ ഇടതുപക്ഷ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിന്നില്‍ കോണ്‍ഗ്രസ് […]

മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ; 666 ജോഡി ഷൂ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത് ഒരു മിനിറ്റില്‍;നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മാണം; നിയമനടപടിക്കൊരുങ്ങി നൈക്കി കമ്പനി

സ്വന്തം ലേഖകന്‍ യുഎസ്: പ്രശസ്ത ഷൂ ബ്രാന്‍ഡായ നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് സാത്താന്‍ ഷൂ നിര്‍മ്മാണം. അമേരിക്കന്‍ റാപ്പര്‍ ആയ ലില്‍ നാസ് എക്സും ബ്രൂക്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാങ്ക് കമ്പനി എം എസ് സി എച്ച് എഫും ചേര്‍ന്നാണ് സാത്താന്‍ ഷൂ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഒരു തുള്ളി ലക്ഷം ഈ ഷൂവില്‍ ചേര്‍ത്തിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 666 യൂണിറ്റ് സാത്താന്‍ ഷൂ മാത്രമാണ് ഒരു ബാഞ്ചില്‍ നിര്‍മ്മിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ ആയി അവതരിപ്പിച്ച ഷൂ ഓണഅഡലൈനില്‍ […]

തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ; പരാതി പറഞ്ഞിട്ടും പോലീസുകാർ നോക്കുകുത്തികളായി നിന്നു ; യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിങ് നടത്തുന്നു ; സത്യാവസ്ഥ വെളിപ്പെടുത്തി കായംകുളത്തെ കുടുംബം

സ്വന്തം ലേഖകൻ കായംകുളം: തപാല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ കമലാക്ഷിയമ്മയുടെ കുടുംബം രംഗത്ത്. ‘ഇന്നലെ രണ്ടരയോടെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. അമ്മ കുളിക്കുകയായിരുന്നു. അങ്ങനെയാണെങ്കില്‍ തൊട്ടടുത്ത രണ്ട് വീടുകളില്‍ കൂടി കയറി തിരിച്ചുവരാമെന്ന് അവര്‍ പറഞ്ഞ് തിരിച്ചുപോയി. ഇതിന്റെ പിന്നാലെയാണ് പെന്‍ഷന്‍കാര്‍ വീട്ടില്‍ വന്നത്. ഒരാളെ ഉണ്ടായിരുന്നു. പെന്‍ഷന്‍കാര്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥരും ഇവിടെയെത്തി. രണ്ട് പേരും രണ്ടിടത്തായി നിന്നു. ഇത് ഇവിടെ നടക്കില്ലായെന്ന് പറഞ്ഞു. പൊലീസുകാരോട് ഇവരെ മാറ്റണമെന്ന് പറഞ്ഞപ്പോഴും ഇടപെട്ടില്ല .’ കുടുംബം പറയുന്നു.   […]